Killed | 'രാക്ഷസന്‍ സിനിമയിലെ വിലന്‍ കഥാപാത്രത്തോട് താരതമ്യം ചെയ്ത് പരിഹസിച്ചു; പ്രകോപിതനായ യുവാവ് സുഹൃത്തിനെ കുത്തിക്കൊന്നു'
Mar 7, 2023, 09:24 IST
ചെന്നൈ: (www.kvartha.com) സിനിമയിലെ വിലന്‍ (Villain) കഥാപാത്രത്തോട് താരതമ്യം ചെയ്ത് പരിഹസിച്ചതില്‍ പ്രകോപിതനായ യുവാവ് സുഹൃത്തിനെ കുത്തിക്കൊന്നതായി റിപോര്‍ട്. ശിവകാശിക്കടുത്ത് ആത്തൂരിലാണ് സംഭവം. സുബ്രഹ്മണ്യപുരം സ്വദേശിയായ മണികണ്ഠന്‍ (29) ആണ് കൊല്ലപ്പെട്ടത്. രണ്ടുമാസം മുന്‍പായിരുന്നു മണികണ്ഠന്റെ വിവാഹം.
ഇരുവരും ഒരുമിച്ചു മദ്യപിക്കുന്നതിനിടെ മണികണ്ഠന്‍ 'രാക്ഷസന്‍' എന്ന തമിഴ് ചിത്രത്തിലെ വിലന്‍ കഥാപാത്രത്തിന്റെ പേരു വിളിക്കുകയും ശാരീരിക അവസ്ഥയുടെ പേരില്‍ കളിയാക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് മണികണ്ഠന്റെ കഴുത്തില്‍ മുത്തുരാജ് കുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഗുരുതര പരുക്കേറ്റ മണികണ്ഠന്‍ ആശുപത്രിയിലെത്തും മുന്‍പേ മരിച്ചു. സംഭവത്തില്‍ ഇയാളുടെ സുഹൃത്ത് മുത്തുരാജ് (38) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
Keywords: News,National,India,Killed,Crime,Local-News,Police,Accused,Death,hospital, Man Killed In Chennai
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.