SWISS-TOWER 24/07/2023

Shot Dead | 'ഭാര്യയും സഹോദരപുത്രനും തമ്മിലുള്ള അവിഹിതബന്ധം ചോദ്യം ചെയ്ത 32 കാരനെ വെടിവച്ചു കൊന്നു'

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT



മീററ്റ്: (www.kvartha.com) ഭാര്യയും സഹോദരപുത്രനും തമ്മിലുള്ള അവിഹിതബന്ധം ചോദ്യം ചെയ്ത 32 കാരനെ ഇരുവരും ചേര്‍ന്ന് വെടിവച്ചു കൊന്നതായി റിപോര്‍ട്.  ദഹര്‍ ഗ്രാമത്തിലുള്ള സന്ദീപ് എന്നയാളാണ് മരിച്ചത്. സംഭവത്തില്‍ മരിച്ചയാളുടെ ഭാര്യ പ്രീതി (28), സന്ദീപിന്റെ സഹോദരന്റെ മകന്‍ ജോണി (20) എന്നിവരെ അറസ്റ്റ് ചെയ്തു.
Aster mims 04/11/2022

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: സന്ദീപിനെ കാണാതായതിനെ തുടര്‍ന്ന് വ്യാഴാഴ്ച ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. ഇതിനിടെ പ്രീതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അന്വേഷണ ഉദ്യോഗസ്ഥര്‍ ഇവരെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഭര്‍ത്താവിനെ കൊലപ്പെടുത്തിയതാണെന്ന് ശനിയാഴ്ചയോടെ പ്രീതി കുറ്റസമ്മതം നടത്തി.

റിതാലി വനമേഖലയില്‍ വച്ച് പ്രീതിയും ജോണിയും ചേര്‍ന്ന് സന്ദീപിനെ വെടിവച്ച് കൊല്ലുകയായിരുന്നു. പ്രീതിയും ജോണിയും തമ്മില്‍ അടുപ്പത്തിലായിരുന്നു. ഇവരുടെ രഹസ്യബന്ധം അറിഞ്ഞ സന്ദീപ് ശക്തമായി എതിര്‍ത്തു. ഇതോടെ ഇരുവരും ചേര്‍ന്ന് സന്ദീപിനെ വകവരുത്താന്‍ തീരുമാനിക്കുകയായിരുന്നു. വെടിയുണ്ടകള്‍ ശരീരത്തിലേറ്റ നിലയിലാണ് സന്ദീപിന്റെ മൃതദേഹം വനപ്രദേശത്ത് കണ്ടെത്തിയത്.
Shot Dead | 'ഭാര്യയും സഹോദരപുത്രനും തമ്മിലുള്ള അവിഹിതബന്ധം ചോദ്യം ചെയ്ത 32 കാരനെ വെടിവച്ചു കൊന്നു'



നാട്ടില്‍ സന്ദീപിന് ശത്രുക്കളാരും ഇല്ലെന്ന് കണ്ടെത്തിയ പൊലീസ് കുടുംബാംഗങ്ങളുടെ ഫോണ്‍ കോളുകള്‍ പരിശോധിച്ചു. പ്രീതിയും ജോണിയും തമ്മില്‍ നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടതിന്റെ വിവരം ലഭിച്ചതോടെയാണ് പ്രീതിയിലേക്ക് സംശയം നീണ്ടത്. തുടര്‍ന്ന് പ്രീതിയെ ചോദ്യം ചെയ്തതോടെ കൊലപാതകത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നു. 

ജോണി മിക്കവാറും സന്ദീപിന്റെ വീട്ടില്‍ വരാറുണ്ടായിരുന്നു. ഇതിനിടയിലാണ് പ്രതീയുമായി അടുപ്പത്തിലാകുന്നത്. വിവരമറിഞ്ഞ സന്ദീപ് ഇവരുടെ ബന്ധത്തെ എതിര്‍ത്തതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. 

Keywords:  News,National,India,Shot,shot dead,Killed,Crime,Local-News,Police,Arrested, Man killed by youth for opposing illicit relations with woman
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia