കത്തി കൊടുക്കാന്‍ വിസമ്മതിച്ച സുഹൃത്തിനെ യുവാവ് കുത്തിക്കൊന്നെന്ന കേസ്; 2 പേര്‍ അറസ്റ്റില്‍
Mar 1, 2022, 09:12 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 01.03.2022) കത്തി കൊടുക്കാന്‍ വിസമ്മതിച്ച സുഹൃത്തിനെ യുവാവ് കുത്തിക്കൊന്നെന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ഡെല്‍ഹി പശ്ചിമ വിഹാറിലാണ് പ്രദേശവാസികളെ നടുക്കിയ സംഭവം നടന്നത്. സഞ്ജയ് എന്ന 22കാരനാണ് മരിച്ചത്.
ശനിയാഴ്ച രാത്രി പടിഞ്ഞാറന്‍ ഡെല്‍ഹി മേഖലയില്‍ വച്ചാണ് 22കാരന് കുത്തേറ്റതെന്നും മരണ മൊഴിയുടെ അടിസ്ഥാനത്തില്‍ രണ്ട് പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
'കൊല്ലപ്പെട്ട യുവാവായ സഞ്ജയ്യെ സംഭവദിവസം രാത്രി 10 മണിയോടെ സുഹൃത്തുക്കളായ പവന്‍, നിഖില്‍ എന്നിവര്‍ മദ്യപിക്കാന്‍ ക്ഷണിച്ചു. സംഭവസ്ഥലത്തെത്തുമ്പോള്‍ സുഹൃത്തുക്കള്‍ മദ്യലഹരിയിലായിരുന്നു. മദ്യപിക്കുന്നതിനിടെ സഞ്ജയും പവനും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും പവന്‍ സഞ്ജയിനെ വയറ്റില്‍ കത്തികൊണ്ട് കുത്തുകയുമായിരുന്നു. അതിന് ശേഷം നിഖിലിനൊപ്പം പവന്‍ മോടോര്‍ സൈകിളില്‍ രക്ഷപ്പെടുകയും ചെയ്തെന്ന്' മരണ മൊഴിയില്‍ പറയുന്നു.
തുടര്‍ന്ന് സഞ്ജയിനെ മറ്റൊരു സുഹൃത്ത് സാഗര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റിരുന്നതിനാല്‍ പിന്നീട് മരിച്ചതായി ഡെപ്യൂടി പൊലീസ് കമീഷണര്‍ പര്‍വീന്ദര്‍ സിംഗ് പറഞ്ഞു.
'വിലകൂടിയതും ആകര്‍ഷകവുമായ കത്തി വാങ്ങിയ സഞ്ജയ്‌നോട് അസൂയയുള്ളതായി ചോദ്യം ചെയ്യലില്‍ പവനും നിഖിലും വെളിപ്പെടുത്തി. തനിക്ക് കത്തി വേണമെന്നും സഞ്ജയിനോട് ഇത് പലതവണ ആവശ്യപ്പെട്ടെങ്കിലും അവന്‍ തന്നില്ലെന്നും അതിനാല്‍ സഞ്ജയ്‌നെ മറ്റ് സുഹൃത്തുക്കള്‍ക്ക് മുന്നില്‍ വച്ച് ഭീഷണിപ്പെടുത്തിയാണ് കത്തി വാങ്ങാന്‍ തീരുമാനിച്ചതെന്നും' പവന്‍ പറഞ്ഞതായി ഡിസിപി പറഞ്ഞു.
'കത്തി വാങ്ങുന്നതിനാണ് പവന്‍ സുഹൃത്തുക്കളെ മദ്യപിക്കാന്‍ വിളിച്ചത്. മറ്റൊരു സുഹൃത്തിന്റെ ഫോണ്‍ ഉപയോഗിച്ചാണ് സഞ്ജയ്‌നെ വിളിച്ചു വരുത്തിയത്. മദ്യപിച്ചതിന് ശേഷം സഞ്ജയ്യും പവനും വഴക്കുണ്ടായി, അതിനിടെ പവന്‍ അവനെ കുത്തുകയായിരുന്നു,' ഡിസിപി വ്യക്തമാക്കി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

