ഒന്‍പതു വയസുകാരിയെ പീഡനത്തിനിരയാക്കിയ സേവാദള്‍ നേതാവ് അറസ്റ്റില്‍

 


കണ്ണൂര്‍: (www.kvartha.com 31.01.2020) ഒന്‍പതു വയസുകാരിയെ പീഡനത്തിനിരയാക്കിയെന്ന രക്ഷിതാക്കളുടെ പരാതിയില്‍ സേവാദള്‍ സംസ്ഥാന നേതാവ് അറസ്റ്റില്‍. കഴിഞ്ഞ ദിവസം താഴെചൊവ്വ കാപ്പാടിനടുത്തെ തിലാന്നൂരിലാണ് സംഭവം.

ഇയാള്‍ തങ്ങളുടെ കുട്ടിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്നാണ് രക്ഷിതാക്കളുടെ പരാതി. എന്നാല്‍ സംഭവത്തെ കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമല്ല. ചക്കരക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള സ്ഥലമാണ് തിലാന്നൂര്‍. പരാതി ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തിയതിനു ശേഷമാണ് അറസ്റ്റു നടന്നത്.

ഒന്‍പതു വയസുകാരിയെ പീഡനത്തിനിരയാക്കിയ സേവാദള്‍ നേതാവ് അറസ്റ്റില്‍

സേവാദള്‍ സംസ്ഥാന കോ-ഓര്‍ഡിനേഷന്‍ അംഗവും മുന്‍ ചക്കരക്കല്‍ മണ്ഡലം പ്രസിഡന്റുമായ തിലാന്നൂര്‍ സ്വദേശി പി പി ബാബുവാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ പോക്‌സോ കേസെടുത്തിട്ടുണ്ട്. കൂടുതല്‍ ചോദ്യം ചെയ്തതിനു ശേഷം കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കും.

Keywords:  Man jailed for nine years in POCSO case, Kannur, Local-News, News, Arrested, Court, Parents, Complaint, Molestation, Crime, Criminal Case, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia