പ്ലസ്ടു വിദ്യാര്‍ഥിനികള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ആണ്‍സുഹൃത്തുക്കളെ കൂട്ടി വീട് ആക്രമണം; തടയാനെത്തിയ അയല്‍വാസിക്ക് കുത്തേറ്റു, പെണ്‍കുട്ടിയടക്കം 3 പേര്‍ പിടിയില്‍
Nov 8, 2021, 12:45 IST
കടുത്തുരുത്തി: (www.kvartha.com 08.11.2021) പ്ലസ്ടു വിദ്യാര്‍ഥിനികള്‍ തമ്മിലുണ്ടായ വാക്ക് തര്‍ക്കം വീടാക്രമണത്തില്‍ കലാശിച്ചു. തര്‍ക്കത്തില്‍ ആണ്‍സുഹൃത്തുക്കള്‍ കൂടി ഇടപെട്ടപ്പോള്‍ തടയാനെത്തിയ അയല്‍വാസിക്ക് കുത്തേറ്റു. മങ്ങാട് അലരിയില്‍ ഞായറാഴ്ച രാത്രി 8.30നാണ് നാടിനെ ഞെട്ടിച്ച സംഭവം. മങ്ങാട് പരിഷിത്ത് ഭവന്‍ അശോകനാ(55)ണ് കുത്തേറ്റത്.
സഹപാഠിയുടെ വീട് ആക്രമിക്കാന്‍ ശ്രമിച്ചതാണ് പ്രശ്‌നത്തിന് ഇടയാക്കിയത്. മങ്ങാട് സ്വദേശിനിയും ഞീഴൂര്‍ പഞ്ചായത്തിലെ തിരുവാമ്പാടി സ്വദേശിനിയും തമ്മിലാണ് തര്‍ക്കമുണ്ടായത്. ഇതിനിടെ തിരുവാമ്പാടി സ്വദേശിനി കുറിച്ചി സ്വദേശികളായ നാല് ആണ്‍ സുഹൃത്തുക്കളെ വിളിച്ചുവരുത്തി ഇവര്‍ക്കൊപ്പം കാറില്‍ രാത്രി എത്തുകയായിരുന്നു. അയല്‍വീട്ടില്‍ തര്‍ക്കം നടക്കുന്നതിനിടെ ബഹളം കേട്ട് വിവരം തിരക്കാന്‍ എത്തിയപ്പോഴാണ് അശോകന് കുത്തേറ്റതെന്ന് പൊലീസ് പറഞ്ഞു.
അശോകനെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയിലും എത്തിച്ചു. സംഭവത്തില്‍ സംഘത്തിലെ കുറിച്ചി സ്വദേശികളായ ജിബിന്‍ സുബീഷ് കൃഷ്ണകുമാര്‍ എന്നിവരെയും പെണ്‍കുട്ടിയെയും പിടികൂടിയതായി എസ് ഐ ബിബിന്‍ ചന്ദ്രന്‍ അറിയിച്ചു. ഇവരില്‍ ഒരാള്‍ക്ക് പരിക്കുണ്ട്. ഇവര്‍ എത്തിയ വാഹനം പൊലീസ് പിടികൂടി. മറ്റു രണ്ടു പേര്‍ ഓടിപ്പോയി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.