Arrested | വീട് കുത്തിത്തുറന്ന് കവര്‍ച: 'കുറുവാ സംഘത്തിലെ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍'
Dec 1, 2022, 20:59 IST
കണ്ണൂര്‍: (www.kvartha.com) ഇരിട്ടി നഗരസഭാ പരിധിയില്‍ വീട് കുത്തിത്തുറന്ന് എട്ടുപവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതിയായ കുറുവാസംഘത്തിലെ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. തമിഴ്നാട് രാമനാഥപുരം ജില്ലയിലെ മാധവന്‍ എന്ന രാജനെ (50) യാണ് ഇരിട്ടി എസ്‌ഐ എംപി ഷാജിയും സംഘവും അറസ്റ്റു ചെയ്തത്.
ഇക്കഴിഞ്ഞ നവംബര്‍ 18 നാണ് ഇരിട്ടി കല്ലുമുട്ടിയിലെ വീട് രാത്രി കുത്തിതുറന്ന് അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചത്. ഈ സമയം വീട്ടിലുള്ളവര്‍ ഓഫീസ് മുറിയില്‍ കിടന്നുറങ്ങുകയായിരുന്നു. തുടര്‍ന്ന് വിരലടയാളം ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് രാജനാണ് കവര്‍ചയ്ക്ക് പിന്നിലെന്ന് പൊലീസ് അറിയിച്ചത്.
അന്വേഷണത്തിനിടെ രാമനാഥപുരത്ത് ഇരിട്ടി പൊലീസ് മഫ്തിയിലെത്തി ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. കൊലപാതകമടക്കം നിരവധി കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. ഇതിനകം പലകേസുകളിലും ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Keywords: Latest-News, Kerala, Kannur, Top-Headlines, Arrested, Crime, Robbery, Man held for robbery.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.