വീട്ടില്‍ വെച്ച് സുഹൃത്തുമൊത്ത് മദ്യപിച്ചു; പിന്നീട് ഇരുവരും പുറത്തുപോയി, തിരിച്ചുവന്നപ്പോള്‍ കണ്ട കാഴ്ച ക്ഷുഭിതനാക്കി, പേടിപ്പിക്കാനായി പൂര്‍ണ ഗര്‍ഭിണിയായ ഭാര്യ മണ്ണെണ്ണ സ്വയം ദേഹത്തൊഴിച്ചു, ഇതോടെ തീപ്പെട്ടി ഉരച്ച് തീകൊളുത്തി കൊന്നു, പോലീസിനെ തെറ്റിദ്ധരിപ്പിച്ച കേസില്‍ പ്രതി പിടിയില്‍

 


ADVERTISEMENT

കാട്ടാക്കട: (www.kvartha.com 26.02.2018) പൂര്‍ണ ഗര്‍ഭിണിയായ യുവതി തീപ്പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ ട്വിസ്റ്റ്. അസ്വാഭാവിക മരണമെന്ന് പോലീസ് വിധിയെഴുതിയ കേസിലാണ് പുതിയ വഴിത്തിരിവുണ്ടായിരിക്കുന്നത്. കുറ്റിച്ചല്‍ എരുമക്കുഴി സീയോന്‍ ഹൗസില്‍ സുനിലിന്റെ(31) ഭാര്യ ഷൈന(28) തീപൊള്ളലേറ്റുമരിച്ച സംഭവമാണ് ഇപ്പോള്‍ കൊലപാതകമാണെന്ന് കണ്ടെത്തിയിരിക്കുന്നത്. എട്ടുമാസം ഗര്‍ഭിണിയായിരുന്നു ഷൈന.സംഭവത്തില്‍ ഭര്‍ത്താവ് സുനിലിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഇക്കഴിഞ്ഞ ഫെബ്രുവരി 14ന് ആണു സുനിലിന്റെ ഭാര്യ ഷൈനയെ പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 80 ശതമാനം പൊള്ളലേറ്റ ഷൈന ചികിത്സയ്ക്കിടെ 16നു പ്രസവിച്ചെങ്കിലും കുഞ്ഞു മരിച്ചു. 21നു ഷൈനയും മരിച്ചു.

വീട്ടില്‍ വെച്ച് സുഹൃത്തുമൊത്ത് മദ്യപിച്ചു; പിന്നീട് ഇരുവരും പുറത്തുപോയി, തിരിച്ചുവന്നപ്പോള്‍ കണ്ട കാഴ്ച ക്ഷുഭിതനാക്കി, പേടിപ്പിക്കാനായി പൂര്‍ണ ഗര്‍ഭിണിയായ ഭാര്യ മണ്ണെണ്ണ സ്വയം ദേഹത്തൊഴിച്ചു, ഇതോടെ തീപ്പെട്ടി ഉരച്ച് തീകൊളുത്തി കൊന്നു, പോലീസിനെ തെറ്റിദ്ധരിപ്പിച്ച കേസില്‍ പ്രതി പിടിയില്‍

സുനില്‍ ഷൈനയെ മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തുകയായിരുന്നുവെന്നു പോലീസ് അറിയിച്ചു. പാചകത്തിനിടെ അടുപ്പില്‍നിന്നു തീ പടര്‍ന്നു പൊള്ളലേറ്റുവെന്നാണ് ആദ്യം ആശുപത്രിയില്‍ നല്‍കിയ വിവരം.

സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നത് ഇങ്ങനെയാണ്;

ഫെബ്രുവരി 14നു രാവിലെ മുതല്‍ ഭര്‍ത്താവ് സുനില്‍ സുഹൃത്ത് കുമാറുമൊത്തു മദ്യപിച്ചിരുന്നു. ഇതിനുശേഷം ഇരുവരും പുറത്തു പോയി. വൈകിട്ടു മൂന്നരമണിയോടെ സുനില്‍ വീട്ടിലെത്തുമ്പോള്‍ കുമാര്‍ ഷൈനയുമായി സംസാരിച്ചിരിക്കുന്നതു കണ്ടു. ഇതില്‍ ക്ഷുഭിതനായ സുനില്‍, കുമാറിനോട് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടു. ഇതിനുശേഷം ഷൈനയെ മര്‍ദിച്ചു. ഇതോടെ അരിശം കയറിയ ഷൈന ഭര്‍ത്താവിനെ പേടിപ്പിക്കാന്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ചു. ഇതു കണ്ട സുനില്‍ തീപ്പെട്ടി ഉരച്ചു ഷൈനയുടെ ദേഹത്തേക്ക് എറിഞ്ഞെന്നാണു പോലീസ് പറയുന്നത്.

നീ ഇനി ജീവിച്ചിരിക്കണ്ടാ എന്ന് പറഞ്ഞാണ് സുനില്‍ തീപ്പെട്ടി ഉരച്ച് ഷൈനയുടെ ദേഹത്തിട്ടത്. ഇതോടെ ദേഹത്ത് തീപടര്‍ന്ന ഷൈന ജീവന് വേണ്ടി നിലവിളിച്ചു. നിലവിളി കേട്ടെത്തിയ അയല്‍വാസിയായ യുവതിയും കുമാറും ചേര്‍ന്നു തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും സുനില്‍ നോക്കി നിന്നുവെന്നാണ് കണ്ടുനിന്നവര്‍ മൊഴി നല്‍കിയത്.

ആശുപത്രിയിലെത്തിക്കാന്‍ അയല്‍വാസിയായ യുവതി ആവശ്യപ്പെട്ടിട്ടും സുനില്‍ കൂട്ടാക്കിയില്ലെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. തുടര്‍ന്ന് ആദ്യം നെടുമങ്ങാട് ആശുപത്രിയിലേക്കും അവിടെനിന്നു മെഡിക്കല്‍ കോളജിലേക്കും മാറ്റി. സംഭവ ദിവസം വീട്ടില്‍ നടന്ന വിവരങ്ങള്‍ ഷൈനയുടെ മരണശേഷം ചിലര്‍ രഹസ്യമായി പോലീസിനെ അറിയിക്കുകയായിരുന്നു. പ്രതിയെ കാട്ടാക്കട കോടതിയില്‍ ഹാജരാക്കുമെന്നു നെയ്യാര്‍ഡാം പോലീസ് പറഞ്ഞു. അയല്‍വാസിയായ യുവതിയുടെ മൊഴിയാണ് സംഭവത്തില്‍ തുമ്പുണ്ടാക്കിയത്.

Keywords: Man held for murder of pregnant wife, hospital, Treatment, Pregnant Woman, Police, Husband, Arrest, Crime, Criminal Case, Burnt to death, Court, News, Local-News, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia