ചോക്ലേറ്റ് നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് വീട്ടില്‍ നിന്ന് വിളിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊന്നു; അഞ്ച് വയസ്സുകാരിയുടെ ബന്ധുകൂടിയായ പ്രതിക്ക് വധശിക്ഷ വിധിച്ച് അസം കോടതി
Dec 22, 2020, 11:03 IST
ഗുവാഹത്തി: (www.kvartha.com 22.12.2020) അഞ്ച് വയസ്സുകാരിയെ വീട്ടില്‍ നിന്ന് പ്രലോഭിപ്പിച്ച് വിളിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊന്ന പ്രതിക്ക് വധശിക്ഷ വിധിച്ച് അസം കോടതി. 2018 ലാണ് ദികോരയ് ടീ ഗാര്‍ഡന് സമീപത്തുവച്ച് മംഗള്‍ പൈക്ക് എന്നയാള്‍ കൂട്ടിയെ ബലാത്സംഗം ചെയ്ത് കൊന്നത്.
കൊന്നശേഷം മൃതദേഹം ഒരു കുളത്തിലാണ് മറവ് ചെയ്തത്. ഇത് പോലീസ് പിന്നീട് കണ്ടെടുത്തു. പ്രതിയെ കുറ്റക്കാരനായി കണ്ടെത്തിയ കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. കുട്ടിയുടെ ബന്ധുകൂടിയായ ഇയാള്‍ ചോക്ലേറ്റ് നല്‍കാമെന്ന് പറഞ്ഞാണ് കുട്ടിയെ വീട്ടില്‍ നിന്ന് വിളിച്ചുകൊണ്ടുപോയത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.