SWISS-TOWER 24/07/2023

Court Verdict | ബസിൽ സഞ്ചരിക്കുന്നതിനിടെ 11 കാരനെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ മധ്യവയസ്‌കന് 5 വർഷം തടവും പിഴയും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂർ: (www.kvartha.com) ബസിൽ സഞ്ചരിക്കവെ അടുത്തിരുന്ന് യാത്ര ചെയ്യുകയായിരുന്ന 11 വയസുകാരനായ കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കാൻ ശ്രമിച്ചെന്ന കേസിൽ മധ്യവയസ്കനെ അഞ്ച് വർഷം കഠിന തടവിനും 50,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. പയ്യാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ജയിംസിനെ (55) യാണ് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്‌ജ്‌ ആർ രാജേഷ് ശിക്ഷിച്ചത്.

Court Verdict | ബസിൽ സഞ്ചരിക്കുന്നതിനിടെ 11 കാരനെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ മധ്യവയസ്‌കന് 5 വർഷം തടവും പിഴയും

2018 സെപ്റ്റംബർ ഒമ്പതിന് വൈകുന്നേരമായിരുന്നു കേസിനാസ്പദമായ സംഭവം. തൊട്ടടുത്തിരുന്ന് യാത്ര ചെയ്യുകയായിരുന്ന കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ അപമര്യാദയായി സ്പർശിക്കുകയും വസ്ത്രം വലിച്ചൂരാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. ഇതുകൂടാതെ ബസിൽ നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തുവെന്നും പരാതിയുണ്ട്. കുട്ടി ബഹളമുണ്ടാക്കിയതിനെ തുടർന്നാണ് യാത്രക്കാരും ബസ് ജീവനക്കാരും ചേർന്ന്, രക്ഷപ്പെടാൻ ശ്രമിച്ച ജയിംസിനെ പൊലീസിൽ ഏൽപിച്ചത്.

അന്നത്തെ പയ്യാവൂർ എസ്ഐയായിരുന്ന ടി ജോൺസനാണ് പ്രതിയുടെ അറസ്റ്റു രേഖപ്പെടുത്തി കേസന്വേഷണം പൂർത്തികരിച്ചു കുറ്റപത്രം സമർപിച്ചത്. രണ്ട് വകുപ്പുകളിലായി മൂന്ന് വർഷവും 25,000 രൂപയും, രണ്ട് വർഷവും 25,000 രൂപയുമാണ് ശിക്ഷ. ശിക്ഷ വെവ്വേറെ തന്നെ അനുഭവിക്കണം. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂടർ അഡ്വ. ഷെറിമോൾ ജോസ് ഹാജരായി. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെയുള്ള കർശനമായ നീതി പീഠത്തിന്റെ വിധിയാണിതെന്ന് പബ്ലിക് പ്രൊസിക്യൂടർ പറഞ്ഞു.

Keywords: News, Kannur, Kerala, Court Verdict, Jail, Crime, Case,   Man gets 5 years in jail for assaulting 11-year-old boy.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia