Court Order | 15 വയസുകാരനെ പീഡിപ്പിച്ചെന്ന കേസില്‍ മധ്യവയസ്‌കന് 30 വര്‍ഷം കഠിനതടവും പിഴയും
Sep 29, 2023, 23:35 IST
തളിപറമ്പ്: (KVARTHA) പതിനഞ്ചുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന കേസില്‍ കള്ള് ചെത്ത് തൊഴിലാളിയായ മധ്യവസ്‌കന് മൂന്ന് വകുപ്പുകളിലായി 30 വര്‍ഷം കഠിനതടവും 1.25 ലക്ഷം രൂപ പിഴയും പോക്സോ കോടതി ശിക്ഷവിധിച്ചു. അജയകുമാറിനെയാണ് (48) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍ രാജേഷ് ശിക്ഷിച്ചത്.
2020 ഫിബ്രവരി 22 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ വീട്ടില്‍ വെച്ച് പണവും മറ്റും നല്‍കി പ്രലോഭിപ്പിച്ച് പ്രകൃതിവിരുദ്ധത്തിന് ഇരയാക്കിയെന്നാണ് കേസ്. അന്നത്തെ കുടിയാന്‍മല എസ്.ഐ ദിജീഷാണ് കേസ് രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂടര്‍ അഡ്വ. ഷെറിമോള്‍ ജോസ് ഹാജരായി.
പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂടര്‍ അഡ്വ. ഷെറിമോള്‍ ജോസ് ഹാജരായി.
Keywords: Kerala News, Kannur News, Malayalam News, POCSO Act, Court Order, Crime, Crime News, Man gets 30 years rigorous imprisonment and fine for molesting minor boy.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.