7 വയസുള്ള പേരമകനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസ്; 64 കാരനായ മുത്തശ്ശന് 20 വര്‍ഷം തടവും പിഴയും

 



തൊടുപുഴ: (www.kvartha.com 22.03.2022) ഏഴ് വയസുള്ള പേരകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസില്‍ 64 കാരനായ മുത്തശ്ശന് തടവ് ശിക്ഷ. 20 വര്‍ഷം തടവും 1,60,000 പിഴയുമാണ് പോക്‌സോ കേസില്‍ വിധിച്ചത്. എല്ലാ ശിക്ഷകളും ഒരുമിച്ച് 20 വര്‍ഷം അനുഭവിച്ചാല്‍ മതി. ഇടുക്കി ഫാസ്റ്റ് ട്രാക് സ്‌പെഷല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.

പ്രതിയില്‍ നിന്ന് ഈടാക്കുന്ന പിഴത്തുക പൂര്‍ണമായും കുട്ടിയുടെ പുനരധിവാസത്തിന് നല്‍കാനും 50,000 രൂപ നഷ്ടപരിഹാര ഇനത്തില്‍ ഉള്‍പെടുത്തി കുട്ടിക്ക് നല്‍കുവാനും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോട് കോടതി നിര്‍ദേശിച്ചു.

7 വയസുള്ള പേരമകനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസ്; 64 കാരനായ മുത്തശ്ശന് 20 വര്‍ഷം തടവും പിഴയും


2019ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുറ്റകൃത്യം നേരില്‍ക്കണ്ട മുത്തശ്ശി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മുരിക്കാശ്ശേരി പൊലീസാണ് കേസെടുത്തത്. പീഡനത്തിനിരയായ കുട്ടിയുടെ പിതാവ് വിചാരണവേളയില്‍ കൂറുമാറി പ്രതിഭാഗം ചേര്‍ന്നിരുന്നു.

Keywords:  News, Kerala, State, Court, Case, Molestation, Accused, Punishment, Child Abuse, Child, Crime, Prison, Local-News, Man gets 20-year jail for abusing 7-year-old child
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia