പ്ലൈവുഡ് കമ്പനിയുടെ പുക കുഴലിനോട് ചേര്‍ന്ന ചാരക്കുഴിയില്‍ മധ്യവയസ്‌കന്റെ മൃതദേഹം കത്തികരിഞ്ഞ നിലയില്‍; കൊലപാതകമെന്ന് പൊലീസ്
May 24, 2020, 11:41 IST
ADVERTISEMENT
കൊച്ചി: (www.kvartha.com 24.05.2020) പ്ലൈവുഡ് കമ്പനിയുടെ പുക കുഴലിനോട് ചേര്‍ന്ന ചാരക്കുഴിയില്‍ മധ്യവയസ്‌കന്റെ മൃതദേഹം കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തി. 50 വയസ്സിന് താഴെയുള്ള പുരുഷന്റെ മൃതദേഹത്തിന് രണ്ട് മാസം പഴക്കമുണ്ടെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കൊലപാതകമാണെന്ന നിഗമനത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് പൊലീസ് പറഞ്ഞു.
പെരുമ്പാവൂര്‍ പട്ടിമറ്റത്തുള്ള പ്ലൈവുഡ് കമ്പനിയുടെ പുക കുഴലിനോട് ചേര്‍ന്ന ചാരക്കുഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. ചാരം വാരാനെത്തിയ തൊഴിലാളികളാണ് ആദ്യം മൃതദേഹം കണ്ടത്. മൃതദേഹം പൂര്‍ണ്ണമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നു. കളമശ്ശേരി മെഡിക്കല്‍ കോളേജിലെ പോസ്റ്റുമോര്‍ട്ടത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നത്.
പ്രദേശത്തെ സിസിടിവി പൊലീസ് പരിശോധിച്ച് വരികയാണ്. പെരുമ്പാവൂര്‍ ഡിവൈ എസ് പിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Keywords: News, Kerala, Kochi, Dead Body, Murder, Police, Case, CCTV, Crime, Local-News, Man Found Dead in Perumbavoor
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.