മദ്യപിച്ച് വഴക്കുണ്ടാക്കിയ പിതാവിനെ മകന്‍ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്ന് പൊലീസ്; പ്രതി കസ്റ്റഡിയില്‍
Jan 12, 2022, 11:59 IST
വര്‍കല: (www.kvartha.com 12.01.2022) മദ്യപിച്ച് വഴക്കുണ്ടാക്കിയ പിതാവിനെ മകന്‍ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്ന് പൊലീസ്. വര്‍കല ഏണാര്‍വിള കോളനിയില്‍ ഞായറാഴ്ച വൈകിട്ട് 6.30 മണിയോടെയാണ് സംഭവം നടന്നത്. കല്ലുവിള വീട്ടില്‍ 65 കാരനായ സത്യന്‍ ആണ് മരിച്ചത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ഞായറാഴ്ച വൈകുന്നേരമാണ് സത്യനെ കോളനിയില്‍ നിന്നും ആംബുലന്‍സില്‍ ആശുപത്രിയിലെത്തിക്കുന്നത്. കുഴഞ്ഞുവീണു എന്നാണ് ഡോക്ടറോട് പറഞ്ഞത്. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മരണത്തില്‍ സംശയം തോന്നിയ ഡോക്ടര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് ഫോറന്‍സിക് സയന്‍സ് ടീമിനെ സംഭവസ്ഥലത്ത് എത്തിച്ച് വിശദമായ പരിശോധന നടത്തി. ഇതോടെ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. പോസ്റ്റ്‌മോര്‍ടെം നടത്തിയ ഡോക്ടര്‍മാരുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ബന്ധുക്കളേയും അയല്‍ക്കാരേയും ചോദ്യം ചെയ്തു. ഇതോടെ മകന്‍ അച്ഛനെ ചുറ്റിക കൊണ്ട് തലക്കടിച്ചു ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് കണ്ടെത്തി.
ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടുകൂടി സത്യന്‍ മദ്യപിച്ച് വീട്ടിലെത്തുകയും, മകന്‍ സതീഷുമായി വഴക്കിടുകയും ചെയ്തിരുന്നു. ഇതിനിടെ സത്യന്‍ മകനെ മര്‍ദിക്കുകയും വെട്ടുകത്തി കഴുത്തില്‍ വച്ചു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ വഴക്ക് മൂര്‍ചിക്കുകയും മകന്‍ ചുറ്റിക കൊണ്ട് പിതാവിനെ തലയ്ക്ക് അടിക്കുകയും ചെയ്തു. ഇതോടെ ബോധം നഷ്ടപ്പെട്ട സത്യനെ കഴുത്ത് അമര്‍ത്തി പിടിച്ച് ശ്വാസം മുട്ടിക്കുകയും ചെയ്തു.
ബഹളം കേട്ട് ഓടിവന്ന അയല്‍ക്കാര്‍ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും ജീവന്‍ ഉണ്ടായിരുന്നില്ല. . നാട്ടുകാര്‍ തന്നെയാണ് പൊലീസിലും വിവരം അറിയിച്ചത് . സംഭവം നടക്കുമ്പോള്‍ സത്യന്റെ ഭാര്യ ശോഭന വീട്ടില്‍ ഉണ്ടായിരുന്നുവെങ്കിലും പതിവ് വഴക്കായതിനാല്‍ ഇവര്‍ ശ്രദ്ധിക്കാതെ വീടിന് പിറകില്‍ ഇരുന്ന് പാത്രങ്ങള്‍ കഴുകുകയായിരുന്നു. സഹോദരി ശ്യാമളയാണ് അയല്‍ക്കാരെ വിളിച്ച് ആശുപത്രിയില്‍ എത്തിക്കുന്നത്.
സംഭവത്തില്‍ സതീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിശദമായ ചോദ്യം ചെയ്യലില്‍ അച്ഛന്റെ ഉപദ്രവം സഹിക്ക വയ്യാതെ തലയ്ക്കടിച്ചും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തുകയായിരുന്നു എന്ന് സമ്മതിച്ചു. കൊലയ്ക്കുപയോഗിച്ച ചുറ്റിക പൊലീസ് തെളിവെടുപ്പിനിടയില്‍ കണ്ടെടുത്തു. മരണപ്പെട്ട സത്യനും മകനും തട്ടിന്റെ പണിക്കാരാണ്. ഇരുവരും മദ്യപിച്ച് സ്ഥിരമായി വഴക്കുണ്ടാക്കാറുണ്ടെന്ന് അയല്‍വാസികള്‍ പറഞ്ഞു.
തിരുവനന്തപുരം പൊലീസ് ചീഫ് ഡോക്ടര്‍ ദിവ്യ വി ഗോപിനാഥന്റെ നേതൃത്വത്തില്‍ വര്‍കല ഡിവൈഎസ്പി നിയാസ് പി അയിരൂര്‍ പൊലീസ് എസ് എച് ഒ ശ്രീജേഷ് വി കെ, എസ് ഐ മാരായ സജീവ് ആര്‍, സജിത്ത്, എ എസ് ഐ മാരായ സുനില്‍ കുമാര്‍, ഇതിഹാസ് നായര്‍, പൊലീസ് ഉദ്യോഗസ്ഥരായ സുജീഷ് കുമാര്‍, രഞ്ജിത്ത്, സജീവ്, സുഗുണന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Keywords: Man Found Dead in House, Thiruvananthapuram, News, Killed, Custody, Crime, Criminal Case, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.