Found Dead | 'അമ്മയെ നിരന്തരം വഴക്ക് പറയുകയും മര്‍ദിക്കുകയും ചെയ്യുന്നത് സഹിച്ചില്ല; യുവാവ് രണ്ടാനച്ഛനെ കുത്തിക്കൊലപ്പെടുത്തി'

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com) അമ്മയെ നിരന്തരം വഴക്ക് പറയുകയും മര്‍ദിക്കുകയും ചെയ്യുന്നത് കണ്ടുനില്‍ക്കാന്‍ കഴിയാതെ യുവാവ് രണ്ടാനച്ഛനെ കുത്തിക്കൊലപ്പെടുത്തിയെന്ന് പൊലീസ്. ട്രോംബെയിലെ ഭാഭ ആറ്റോമിക് റിസര്‍ച് സെന്ററിന്റെ (ബാര്‍ക്) ഹൗസ് കീപിങ് വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന ശ്രീനിവാസ ഗൗഡ(54) എന്നയാളാണ് വളര്‍ത്തുമകനായ സുനിലി(42) ന്റെ ആക്രമണത്തില്‍ മരിച്ചത്. സംഭവത്തില്‍ സുനിലിനെ പൊലീസ് അറസ്റ്റുചെയ്തു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:


സുനിലും രണ്ടാനച്ഛനൊപ്പം ബാര്‍കില്‍ ഒരേ ഡിപാര്‍ട്മെന്റില്‍ ജോലി ചെയ്തുവരികയായിരുന്നു. ശ്രീനിവാസ ഗൗഡ ഭാര്യ സുമിത്ര(54)യെ മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്നത് പതിവാണെന്ന് അയല്‍വാസികള്‍ പറയുന്നു. ഇത് സുനിലിനെ രോഷാകുലനാക്കിയിരുന്നു. ചൊവ്വാഴ്ച പുലര്‍ചെ സുനില്‍ ഉറങ്ങുമ്പോള്‍ ശ്രീനിവാസ് ഭാര്യയുമായി വഴക്കിട്ടു.

ശബ്ദം കേട്ട് ഉറക്കത്തില്‍ നിന്നുണര്‍ന്ന സുനില്‍ രണ്ടാനച്ഛനെ മര്‍ദിച്ചു. തുടര്‍ന്ന് അടുക്കളയില്‍ നിന്ന് കത്തി എടുത്ത് വയറിലും നെഞ്ചിലും കുത്തുകയായിരുന്നു. ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാനായി ഫ്‌ളാറ്റില്‍ നിന്ന് പുറത്തേക്ക് ഓടിയ ശ്രീനിവാസ് പാസേജ് ഏരിയയില്‍ കുഴഞ്ഞുവീഴുകയായിരുന്നു.

Found Dead | 'അമ്മയെ നിരന്തരം വഴക്ക് പറയുകയും മര്‍ദിക്കുകയും ചെയ്യുന്നത് സഹിച്ചില്ല; യുവാവ് രണ്ടാനച്ഛനെ കുത്തിക്കൊലപ്പെടുത്തി'

പിന്തുടര്‍ന്നെത്തിയ സുനില്‍ ശ്രീനിവാസിന്റെ മുകളില്‍ കയറി തുടര്‍ചയായി കുത്തി. പിന്നീട് അയല്‍ക്കാരും സുമിത്രയും ചേര്‍ന്ന് ശ്രീനിവാസിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ചൊവ്വാഴ്ച രാത്രിയാണ് സുനിലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച കോടതിയില്‍ ഹാജരാക്കിയ ഇയാളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

Keywords:  Man Found Dead in House, Mumbai, News, Crime, Criminal Case, Killed, Sunil, Shrinivas Gawda, Arrest, Police, Hospitalized, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia