ഭാര്യയെ കഴുത്ത് മുറുക്കി കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ ജീവനൊടുക്കി
Nov 17, 2019, 20:44 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com 17.11.2019) ഭാര്യയെ കഴുത്ത് മുറുക്കി കൊലപ്പെടുത്തി ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. കണ്ണൂര്‍ ചമ്പാട് മനേക്കര റോഡില്‍ ഞായറാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. മനേക്കര റോഡില്‍ കുണ്ടുകുളങ്ങരയില്‍ പരോറത്ത് അനൂപ് ഭവനില്‍ കുട്ടികൃഷ്ണനെ (68)യാണ് വീടിന്റെ പിന്‍ഭാഗത്ത് മുകള്‍ നിലയിലെ വരാന്തയോട് ചേര്‍ന്നുള്ള ഭാഗത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്തിയത്. ഭാര്യ നിര്‍cല വീടിനകത്ത് വീണ് പരിക്കേറ്റെന്ന് അയല്‍വാസികളോട് പറഞ്ഞതിന് ശേഷം അയല്‍വാസികളുടെ സഹായത്തോടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
നിര്‍മലയേയും കൊണ്ട് അയല്‍വാസികള്‍ ആശുപത്രിയിലേക്ക് പോയതിന് ശേഷമാണ് കുട്ടികൃഷ്ണന്‍ തൂങ്ങി മരിച്ചത്. മാഹി സ്പിന്നിംഗ് മില്ലിലെ റിട്ടയേര്‍ഡ് ജീവനക്കാരനാണ്. മക്കള്‍: അനൂപ് (പൂനെ), അനീഷ് (ഗള്‍ഫ്). മരുമക്കള്‍: ധന്യ, പ്രിയ. പരേതരായ നാരായണന്റെയും മാധവിയുടെയും മകനാണ് കുട്ടികൃഷ്ണന്‍. സരോജിനിയുടെയും പരേതനായ ബാലകൃഷ്ണന്റെയും മകളാണ് നിര്‍മല. രാമചന്ദ്രന്‍, പത്മാവതി, ഉഷ, ഗീത എന്നിവര്‍ സഹോദരങ്ങളാണ്.
തലശ്ശേരി ഡിവൈഎസ്പി കെ വി വേണുഗോപാലിന്റെയും പാനൂര്‍ എസ്‌ഐ കെ സന്തോഷ് കുമാറിന്റെയും നേതൃത്വത്തില്‍ പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്‌തെന്നാണ് പോലിസ് നിഗമനം.
Keywords: Kerala, Kannur, News, Wife, Crime, Man found dead hanged after murder of wife

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.