Arrested | ഗണേശോത്സവ ആഘോഷത്തിനിടെ ബുർഖ ധരിച്ചെത്തി നൃത്തം ചെയ്തയാളെ കണ്ടെത്തി; പിടിയിലായത് പ്രദേശത്തെ യുവാവ്; അറസ്റ്റിലായത് വീഡിയോ വൈറലായതിനും വിവാദങ്ങൾക്കും പിന്നാലെ
Sep 25, 2023, 17:25 IST
വെല്ലൂർ: (www.kvartha.com) ഗണേശോത്സവത്തിനിടെ മുസ്ലിം സ്ത്രീകളെപ്പോലെ ബുര്‍ഖ ധരിച്ചെത്തി നൃത്തം ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ വെല്ലൂരിലാണ് സംഭവം. വിരുത്തംപട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലെ അരുണ്‍കുമാര്‍ ആണ് അറസ്റ്റിലായത്. ഗണേശോത്സവത്തിനിടെ ബുർഖ ധരിച്ച് നൃത്തം ചെയ്യുന്ന വീഡിയോ വൈറലാവുകയും സാമുദായിക സൗഹാർദത്തെക്കുറിച്ചുള്ള ആശങ്കകൾക്ക് കാരണമാവുകയും ചെയ്തിരുന്നു.
മതവികാരം വ്രണപ്പെടുത്തിയതിനും രണ്ട് വിഭാഗങ്ങൾക്കിടയിൽ വർഗീയ വിദ്വേഷം ഉണ്ടാക്കാൻ ശ്രമിച്ചതിനുമാണ് അരുൺകുമാറിനെ അറസ്റ്റ് ചെയ്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സംസ്ഥാനത്ത് വർഗീയ സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ താക്കീത് നൽകിയിട്ടുണ്ടെന്നും ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വെല്ലൂർ പൊലീസ് അറിയിച്ചു.
വെല്ലൂരില്‍ സെപ്റ്റംബറില്‍ 21ന് നടന്ന വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെയാണ് യുവാവ് ബുര്‍ഖ ധരിച്ച് പ്രത്യക്ഷപ്പെട്ടത്. വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ ഇയാൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിന് നിരവധി പരാതികൾ ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിക്കുകയും പ്രതിയെ തിരിച്ചറിയുകയുമായിരുന്നു.
അരുൺകുമാർ അറസ്റ്റിലായെങ്കിലും സംഭവത്തിൽ ഉൾപ്പെട്ട മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്. ബാക്കിയുള്ളവരെ കണ്ടെത്താനും പിടികൂടാനുമുള്ള നീക്കങ്ങൾ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.
Keywords: News, National, Vellur, Tamil Nadu, Ganeshotsav, Vellore, Arrested, Video, Viral, Crime, Man Dances In Burqa During Ganeshotsav Celebrations In Vellore; Arrested After Video Goes Viral.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.