Police Investigation | വീട്ടില്‍ കയറി വയോധികയെ തലയ്ക്കടിച്ച് ബോധരഹിതയാക്കി സ്വര്‍ണമാല കവർന്നെന്ന കേസിൽ ഒരാൾ പിടിയിൽ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തളിപ്പറമ്പ്: (www.kvartha.com) കുറുമാത്തൂരില്‍ വീട്ടില്‍ കുടിവെള്ളം ചോദിച്ചുകയറി തനിച്ചായ വയോധികയെ ചുറ്റിക കൊണ്ടുതലയ്ക്ക് അടിച്ച് ബോധരഹിതയാക്കിയ ശേഷം മൂന്ന് പവന്റെ സ്വര്‍ണമാല കവർന്നെന്ന കേസിൽ ഒരാളെ പൊലീസ് പിടികൂടി. ശ്രീകണ്ഠാപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ അബ്ദുല്‍ ജബ്ബാറാണ് (55) പിടിയിയാലയത്.
   
Police Investigation | വീട്ടില്‍ കയറി വയോധികയെ തലയ്ക്കടിച്ച് ബോധരഹിതയാക്കി സ്വര്‍ണമാല കവർന്നെന്ന കേസിൽ ഒരാൾ പിടിയിൽ

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ശരീരവേദനയ്ക്കുള്ള മരുന്ന് വില്‍ക്കാനായി എത്തിയ ഇയാള്‍ കുറുമാത്തൂര്‍ കരിയാടന്‍ തളിയില്‍ കാര്‍ത്യായനിയെ (73) ചുറ്റിക കൊണ്ട് അടിച്ചുവീഴ്ത്തി മൂന്ന് പവന്റെ സ്വര്‍ണമാല കവര്‍ന്ന് രക്ഷപ്പെട്ടെന്നാണ് കേസ്. വെള്ളം ആവശ്യപ്പെട്ടതിനാല്‍ കാര്‍ത്യായനി അകത്തേക്ക് എടുക്കാന്‍ പോയപ്പോള്‍ പിന്തുടർന്ന് ഇവരുടെ തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നുവെന്നാണ് പരാതി. കാര്‍ത്യായനിയുടെ തലയോട്ടിക്ക് ക്ഷതമേറ്റിരുന്നു. ബോധരഹിതയായി വീണ വയോധികയെ ഉച്ചയോടെ വീട്ടിലെത്തിയ മകനും റെയില്‍വെ ജീവനക്കാരനുമായ സജീവനാണ് കണ്ണൂര്‍ എകെജി ആശുപത്രിയിലെത്തിച്ചത്.

പലതവണയുള്ള അടിയേറ്റ് ഇവരുടെ തലയ്ക്ക് 15 തുന്നലുകളുണ്ട്. വെള്ളിയാഴ്ച പുലര്‍ചെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ജബ്ബാർ പിടിയിലായത്. നേരത്തെ ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ഇയാൾ അവിടെ നിന്നും കഴിഞ്ഞ കോവിഡ് കാലത്ത് തൊഴില്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് നാട്ടിലേക്ക് മടങ്ങിയത്. ഇതിനുശേഷം വീടുകള്‍ കയറി ആയുര്‍വേദ മരുന്ന് വില്‍പന നടത്തിവരികയായിരുന്നു. ഫോറന്‍സിക് വിഭാഗം നടത്തിയ പരിശോധയില്‍ വീട്ടില്‍ നിന്നും കണ്ടെത്തിയ വിരലടയാളം ഇയാളുടെതാണെന്ന് വ്യക്തമായിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script