SWISS-TOWER 24/07/2023

Killed | 'ഇരുണ്ട നിറത്തെക്കുറിച്ച് നിരന്തരം പരിഹാസം; ഭര്‍ത്താവിനെ വെട്ടിക്കൊന്ന് ജനനേന്ദ്രിയം അറുത്തുമാറ്റി യുവതി', അറസ്റ്റ്

 


ADVERTISEMENT



ദുര്‍ഗ്: (www.kvartha.com) ഇരുണ്ട നിറത്തെക്കുറിച്ച് അധിക്ഷേപിച്ച് നിരന്തരം പരിഹസിച്ചിരുന്ന ഭര്‍ത്താവിനെ യുവതി കോടാലി കൊണ്ട് വെട്ടിക്കൊന്ന് ജനനേന്ദ്രിയം വെട്ടിമാറ്റിയതായി പൊലീസ്. അനന്ത് സൊന്‍വാനിയെ (40) എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ 30 കാരിയായ ഭാര്യ സംഗീത സൊന്‍വാനിയെ പൊലീസ് അറസ്റ്റ് ചെയ്തു.
Aster mims 04/11/2022

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: അമലേശ്വര്‍ ഗ്രാമത്തില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. കറുത്ത നിറമായതിനാല്‍ സൊന്‍വാനിയെ ഭര്‍ത്താവ് അനന്ത് സൊന്‍വാനി വിരൂപയെന്ന് നിരന്തരം വിളിച്ചിരുന്നു. നിറവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ നിരന്തരം വഴക്കിടാറുണ്ടായിരുന്നു. ഞായറാഴ്ച രാത്രിയും വഴക്കുണ്ടായി. തുടര്‍ന്ന് സംഗീത വീട്ടിലുണ്ടായിരുന്ന കോടാലി എടുത്ത് അനന്തിനെ വെട്ടുകയുമായിരുന്നു. അനന്ത് തല്‍ക്ഷണം മരിച്ചു. തുടര്‍ന്ന് ഭര്‍ത്താവിന്റെ ജനനേന്ദ്രിയം സംഗീത അറുത്തുമാറ്റി. 

Killed | 'ഇരുണ്ട നിറത്തെക്കുറിച്ച് നിരന്തരം പരിഹാസം; ഭര്‍ത്താവിനെ വെട്ടിക്കൊന്ന് ജനനേന്ദ്രിയം അറുത്തുമാറ്റി യുവതി', അറസ്റ്റ്


പിന്നീട് തന്റെ ഭര്‍ത്താവിനെ ആരോ കൊന്നുവെന്ന് പിറ്റേന്ന് രാവിലെ യുവതി നാട്ടുകാരോട് പറഞ്ഞു. എന്നാല്‍ അന്വേഷണത്തിനൊടുവില്‍ താന്‍ തന്നെയാണ് പ്രതികാരം തീര്‍ക്കാന്‍ കൊലപ്പെടുത്തിയതെന്ന് അവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു. അനന്തിന്റെ ആദ്യഭാര്യ മരിച്ചതിന് ശേഷമാണ് സംഗീതയെ വിവാഹം കഴിച്ചതെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.

Keywords:  News,National,India,Crime,Local-News,Killed,Police,Accused,Arrested, Man Called Woman Ugly; She Killed Him With Axe 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia