Police FIR | 'അമ്മയെ മര്‍ദിക്കുന്നത് തടയാനെത്തിയ പെണ്‍മക്കളെ ആക്രമിച്ചു'; പിതാവിനെതിരെ പൊലീസ് കേസെടുത്തു

 


ADVERTISEMENT

പയ്യന്നൂര്‍: (www.kvartha.com) അമ്മയെ മര്‍ദിക്കുന്നത് കണ്ട് തടയാനെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കള്‍ക്ക് പിതാവിന്റെ മര്‍ദനമേറ്റെന്ന പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. അമ്മയുടെ പരാതിയില്‍ ജുവനൈല്‍ ജസ്റ്റിസ് കെയര്‍ ആന്‍ഡ് പ്രൊടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ആക്ട് പ്രകാരമാണ് പയ്യന്നൂര്‍ പൊലീസ് കേസെടുത്തത്.
    
Police FIR | 'അമ്മയെ മര്‍ദിക്കുന്നത് തടയാനെത്തിയ പെണ്‍മക്കളെ ആക്രമിച്ചു'; പിതാവിനെതിരെ പൊലീസ് കേസെടുത്തു

കരിവെള്ളൂര്‍ പാലക്കുന്ന് വടക്കുമ്പാട് താമസിക്കുന്ന കെവി സീനയുടെ പരാതിയിലാണ് ഇവരുടെ ഭര്‍ത്താവ് രാജേഷിനെതിരെ പൊലീസ് കേസെടുത്തത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി എട്ടു മണിയോടെയാണ് പരാതിക്കാസ്പദമായ സംഭവം. മദ്യലഹരിയില്‍ വീട്ടിലെത്തിയ ഭര്‍ത്താവ് തന്റെ മുഖത്തും മറ്റുമായി മര്‍ദിക്കുകയും ഇതു തടയാനെത്തിയ പ്രായപൂര്‍ത്തിയെത്താത്ത രണ്ടു പെണ്‍മക്കളെ അക്രമിച്ചെന്നുമാണ് പരാതി.

കുടുംബകലഹമാണ് അക്രമത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിനു ശേഷം പിതാവ് ഒളിവിലാണ്. ഇയാള്‍ക്കായി തിരച്ചില്‍ നടത്തിവരികയാണ്. പരുക്കേറ്റ അമ്മയും മക്കളും പയ്യന്നൂര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.

Keywords: Kerala News, Malayalam News, Police FIR, Kannur News, Malayalam News, Crime News, Man booked for attacking girls.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia