SWISS-TOWER 24/07/2023

Police FIR | രാത്രിയില്‍ വീട്ടില്‍ കയറി ഭിന്ന ശേഷിക്കാരിയായ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചതായി പരാതി; പൊലീസ് കേസെടുത്തു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂമാഹി: (www.kvartha.com) രാത്രിയില്‍ വാടക ക്വാര്‍ടേഴ്‌സില്‍ അതിക്രമിച്ച് കയറി ഭിന്നശേഷിക്കാരിയായ യുവതിയെ കെട്ടിയിട്ട് ലൈംഗികമായ പീഡിപ്പിച്ചെന്ന മാതാവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. ന്യൂമാഹി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 40കാരിയെ പീഡിപ്പിച്ചെന്നാണ് പരാതി. കൂത്തുപറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുസ്ത്വഫ എന്നയാള്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
   
Police FIR | രാത്രിയില്‍ വീട്ടില്‍ കയറി ഭിന്ന ശേഷിക്കാരിയായ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചതായി പരാതി; പൊലീസ് കേസെടുത്തു

'ബധിരയും ഊമയുമാണ് യുവതി. കഴിഞ്ഞ മൂന്നാം തീയതി രാത്രി പന്ത്രണ്ടര മണിയോടെയാണ് സംഭവം. അമ്മയും മകളും താമസിക്കുന്ന ക്വാര്‍ടേര്‍സില്‍ പാതിരാത്രിയില്‍ അതിക്രമിച്ച് കയറിയ ഇയാള്‍ യുവതിയെ ചൂരിദാറിന്റെ ഷോള്‍ കൊണ്ട് കൈയും കാലും കെട്ടിയിട്ട ശേഷം പീഡിപ്പിക്കുകയായിരുന്നു. നേരം പുലര്‍ന്നപ്പോള്‍ യുവതി പീഡനവിവരം മാതാവിനോട് പറയുകയും തുടര്‍ന്ന് പരാതി നല്‍കുകയുമായിരുന്നു', പൊലീസ് പറഞ്ഞു.

പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ആംഗ്യഭാഷയില്‍ പരിഭാഷ ചെയ്യുന്നയാളുടെ സഹായത്തോടെ പൊലീസ് യുവതിയുടെ മൊഴിയെടുത്തിട്ടുണ്ട്. ഇവരെ പിന്നീട് തലശേരി ജെനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധധനയ്ക്ക് വിധേയമാക്കി.

Keywords: Kerala News, Malayalam News, Police FIR, Kannur News, Crime News, Assaulting News, Man booked for assaulting woman.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia