Police Booked | വിവാഹ ചടങ്ങിനെത്തിയ കൗമാരക്കാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി; മധ്യവയസ്‌കനെതിരെ പോക്സോ കേസ്

 


ചെറുപുഴ: (www.kvartha.com) വിവാഹ ചടങ്ങിനെത്തിയ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ മധ്യവയസ്‌കനെതിരെ പൊലീസ് പോക്സോ ചുമത്തി കേസെടുത്തു. പയ്യന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 15 വയസുകാരന്റെ പരാതിയിലാണ് സുലൈമാന്‍ എന്നയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തത്.
            
Police Booked | വിവാഹ ചടങ്ങിനെത്തിയ കൗമാരക്കാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി; മധ്യവയസ്‌കനെതിരെ പോക്സോ കേസ്

2021 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. ഒരുവിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ വേളയിലായിരുന്നു പീഡന ശ്രമമെന്നാണ് പരാതി. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ നടത്തിയ കൗണ്‍സിലിങിനിടെയാണ് വിദ്യാര്‍ഥിയായ കൗമാരക്കാരന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പെരിങ്ങോം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പെരിങ്ങോം പൊലീസ് പോക്സോ കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.

Keywords: Kerala News, Malayalam News, Police FIR, POCSO Act, Crime News, Man booked for assault of minor boy.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia