Arrested | 'ഭാര്യയെ ഓഫീസില്‍നിന്ന് വിളിച്ചിറക്കി മുഖത്ത് കത്തികൊണ്ട് കുത്തി പരിക്കേല്‍പിച്ചു'; യുവാവ് പിടിയില്‍
Sep 28, 2022, 11:56 IST
വൈപ്പിന്‍: (www.kvartha.com) ഭാര്യയെ ജോലിസ്ഥലത്തെത്തി ഭര്‍ത്താവ് കുത്തിപരിക്കേല്‍പിച്ചതായി പരാതി. എളങ്കുന്നപ്പുഴ പോസ്റ്റ് ഓഫിസിലെ താല്‍കാലിക ജീവനക്കാരിയായ യുവതിക്കാണ് കുത്തേറ്റത്. ചൊവ്വാഴ്ച രാവിലെ 11.30നാണ് സംഭവം.
സംഭവശേഷം കടന്നുകളയാന്‍ ശ്രമിച്ച ബസ് ജീവനക്കാരനും കാക്കനാട് സ്വദേശിയുമായ ഭര്‍ത്താവ് ഫൈസലിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു. യുവതിയെ ഓഫീസില്‍നിന്ന് വിളിച്ചിറക്കി മുഖത്ത് കത്തികൊണ്ട് കുത്തുകയായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു.
പ്രണയിച്ച് വിവാഹിതരായ ഇരുവരും കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് അകന്ന് കഴിയുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. പരുക്കേറ്റ യുവതിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുകയാണ്. പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.