Tragedy | ചെറുപുഴയിൽ ദാരുണ സംഭവം: ‘ഭാര്യയെ വെട്ടിപ്പരുക്കേൽപ്പിച്ചതിന് പിന്നാലെ ഭർത്താവ് മരിച്ചനിലയിൽ’


● കഴിഞ്ഞ ആറുമാസത്തോളമായി ഇരുവരുടെയും തമ്മിലുള്ള ബന്ധം വഷളായിരുന്നുവെന്നും വ്യക്തമായി.
● വീടും കടയും ഒറ്റകെട്ടിടത്തിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്.
കണ്ണൂർ: (KVARTHA) ജില്ലകളുടെ അതിർത്തി പ്രദേശമായ ചെറുപുഴയിൽ ഞെട്ടിപ്പിക്കുന്ന ഒരു സംഭവം നടന്നു. ഭാര്യയെ വെട്ടിപ്പരുക്കേൽപ്പിച്ചതിന് പിന്നാലെ ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി.
പോലീസ് നൽകിയ വിവരം പ്രകാരം, ചെറുപുഴ പ്രാപ്പൊയിലില്‍ വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് ഈ ദാരുണ സംഭവം ഉണ്ടായത്. പ്രാപ്പൊയിലിൽ വ്യാപാരിയായിരുന്ന പനങ്കുന്നില്‍ ശീധരൻ (61) ആണ് മരിച്ചത്. തന്റെ ഭാര്യ സ്വനിതയെ (52) വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം ശ്രീധരൻ വീട്ടിൽ തൂങ്ങിമരിക്കുകയായിരുന്നു. നിസ്സാര പരിക്കേറ്റ സ്വനിതയെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പോലീസ് നടത്തിയ അന്വേഷണത്തിൽ, ഭാര്യയെ സംശയമുള്ള ശ്രീധരൻ അവരുമായി നിരന്തരം വഴക്കുകളിൽ ഏർപ്പെട്ടിരുന്നുവെന്നും കഴിഞ്ഞ ആറുമാസത്തോളമായി ഇരുവരുടെയും തമ്മിലുള്ള ബന്ധം വഷളായിരുന്നുവെന്നും വ്യക്തമായി.
വ്യാഴാഴ്ച് രാത്രി 11.50 നാണ് ശ്രീധരൻ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചത്. വെട്ടേറ്റ് അടുത്ത വീട്ടിലേക്ക് ഓടിരക്ഷപ്പെട്ട സ്വനിതയുടെ വിവരത്തെത്തുടർന്ന് എത്തിയ അയൽക്കാർ, വീടിനടുത്ത് തന്നെ ശ്രീധരന്‍ നടത്തുന്ന കട തുറന്നുകിടക്കുന്നതായും താമസിക്കുന്ന മുറിയുടെ പുറത്ത് ശ്രീധരന്‍ മരിച്ച നിലയില്‍ കാണപ്പെടുകയുമായിരുന്നു. വീടും കടയും ഒറ്റകെട്ടിടത്തിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്.
ശ്രീധരൻ്റെ മൃതദേഹം പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം സംസ്‌ക്കാരം വെള്ളിയാഴ്ച വൈകുന്നേരം നാലിന് പ്രാപ്പൊയില്‍ വയനാട്ടുകുലവന്‍ ക്ഷേത്രം ശ്മശാനത്തില്‍ നടക്കും. മക്കള്‍: ശ്രീരാജ്, അര്‍ജുന്‍.
ശ്രദ്ധിക്കുക: സ്വയം ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോൾ ഫ്രീ ഹെൽപ് ലൈൻ നമ്പർ: 1056, 0471-2552056
#KeralaCrime #DomesticViolence #Tragedy #Cherupuzha