Arrested | 'ദുബൈ - അമൃത്‌സർ വിമാനത്തിൽ എയർ ഹോസ്റ്റസിനെ മദ്യലഹരിയിൽ യാത്രക്കാരൻ പീഡിപ്പിച്ചു'; അറസ്റ്റിൽ

 


ന്യൂഡെൽഹി: (www.kvartha.com) ദുബൈ-അമൃത്‌സർ വിമാനത്തിൽ എയർ ഹോസ്റ്റസിനെ മദ്യലഹരിയിൽ പീഡിപ്പിച്ചെന്ന പരാതിയിൽ പുരുഷ യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബിലെ ജലന്ധർ ജില്ലയിലെ രജീന്ദർ സിംഗ് എന്നയാളാണ് അറസ്റ്റിലായത്. ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. രജീന്ദർ സിംഗ് എയർ ഹോസ്റ്റസുമായി രൂക്ഷമായ തർക്കത്തിൽ ഏർപ്പെടുകയും അവരെ പീഡിപ്പിക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു.

Arrested | 'ദുബൈ - അമൃത്‌സർ വിമാനത്തിൽ എയർ ഹോസ്റ്റസിനെ മദ്യലഹരിയിൽ യാത്രക്കാരൻ പീഡിപ്പിച്ചു'; അറസ്റ്റിൽ

എയർ ഹോസ്റ്റസ് സംഭവം ക്രൂവിന്റെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് ക്രൂ അംഗങ്ങൾ ഇക്കാര്യം അമൃത്‌സർ കൺട്രോൾ റൂമിൽ അറിയിക്കുകയും എയർലൈനിന്റെ അസിസ്റ്റന്റ് സെക്യൂരിറ്റി മാനേജർ പൊലീസിൽ പരാതി നൽകുകയും ചെയ്തു. അമൃത്സറിലെ ശ്രീ ഗുരു രാംദാസ് ജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് യാത്രക്കാരനെ അറസ്റ്റ് ചെയ്തതത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 354, 509 എന്നിവ പ്രകാരം കേസെടുത്തതായി പൊലീസ് പറഞ്ഞു.

Keywords: News, National, New Delhi, Man, Assault, Air Hostess, Arrest, Crime,   Man assaults air hostess on Dubai-Amritsar flight.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia