Assaulted | 'മദ്യപാനം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടതിന് ക്രൂരത: 8 മാസം ഗര്‍ഭിണിയായ ഭാര്യയെ മര്‍ദിച്ച് 200 മീറ്ററിലധികം ബൈകില്‍ കെട്ടിയിട്ട് തെരുവിലൂടെ വലിച്ചിഴച്ചു'; ഭര്‍ത്താവ് അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ലക്‌നൗ: (www.kvartha.com) ഗര്‍ഭിണിയാണെന്ന പരിഗണന പോലും നല്‍കാതെ ഭാര്യയോട് യുവാവിന്റെ ക്രൂരത. മദ്യപിക്കുന്ന ശീലം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടതിന് എട്ട് മാസം ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവ് ബൈകില്‍ കെട്ടിയിട്ട് റോഡിലൂടെ വലിച്ചിഴച്ചതായി റിപോര്‍ട്. സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. 
Aster mims 04/11/2022

പൊലീസ് പറയുന്നത്: ഉത്തര്‍പ്രദേശിലെ പിലിഭിത്ത് ജില്ലയിലെ ഗുംഗ്ഛായി ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ശനിയാഴ്ചയാണ് സുമന്‍ എന്ന ഗര്‍ഭിണിയായ സ്ത്രീയെ 200 മീറ്ററിലധികം ഭര്‍ത്താവ് റാം ഗോപാല്‍ ബൈകില്‍ കെട്ടിയിട്ട് റോഡിലൂടെ വലിച്ചിഴച്ചത്. 

വൈകിട്ട് ഇയാള്‍ മദ്യപിച്ച് ലകുകെട്ട് എത്തിയതിന് സുമന്‍ ഭര്‍ത്താവിനെ ശകാരിച്ചിരുന്നു. വിഷയത്തില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതോടെ റാം ഗോപാല്‍ സുമനെ മര്‍ദിച്ചു. ഇതിന് പിന്നാലെയാണ് ക്ഷുഭിതനായ ഭര്‍ത്താവ് സ്ത്രീയെ ബൈകില്‍ കെട്ടിയിട്ട് റോഡിലൂടെ വലിച്ചിഴച്ചത്. 

Assaulted | 'മദ്യപാനം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടതിന് ക്രൂരത: 8 മാസം ഗര്‍ഭിണിയായ ഭാര്യയെ മര്‍ദിച്ച് 200 മീറ്ററിലധികം ബൈകില്‍ കെട്ടിയിട്ട് തെരുവിലൂടെ വലിച്ചിഴച്ചു'; ഭര്‍ത്താവ് അറസ്റ്റില്‍


സംഭവം ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ റാം ഗോപാലിനെ തടയാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ കൂട്ടാക്കിയില്ല.  ഒടുവില്‍ സുമന്റെ സഹോദരനെത്തിയാണ് സഹോദരിയെ രക്ഷിച്ചത്. സഹോദരന്‍ തന്നെയാണ് ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയതും.

മൂന്ന് വര്‍ഷം മുന്‍പാണ് റാം ഗോപാല്‍ സുമനെ വിവാഹം ചെയ്യുന്നത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. വിവാഹത്തിന് ശേഷം ഏറെ താമസമില്ലാതെ തന്നെ റാം ഗോപാല്‍ ലഹരിക്ക് അടിമയായെന്നാണ് സുമന്‍ ആരോപിക്കുന്നത്. ലഹരി ഉപയോഗത്തിന്റെ പേരില്‍ ഇരുവരും തമ്മില്‍ തര്‍ക്കം പതിവായിരുന്നു. 

സുമനെ ഭര്‍ത്താവ് ആക്രമിക്കുന്ന സമയത്ത് ഇയാളുടെ അമ്മയും സഹോദരനും വീട്ടിലുണ്ടായിരുന്നു. ഇവര്‍ സുമനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിക്കാതെ വരികയായിരുന്നു. പൊലീസ് സ്ഥലത്തെത്തി റാം ഗോപാലിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കൊല ചെയ്യണമെന്ന ഉദ്ദേശത്തോടെ മര്‍ദിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്തുവെന്നതിനാണ് റാം ഗോപാലിനെതിരെ കേസ് എടുത്തിരിക്കുന്നത്. സ്ത്രീയെ സംഭവത്തിന് ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. 

Keywords:  News,National,India,Local-News,Lucknow,Crime,Case,Arrest,Pregnant Woman,Police,hospital,Treatment,Brother, Man assaults 8 months pregnant woman
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia