Arrested | ബസില്‍ കടത്തുകയായിരുന്ന മയക്കുമരുന്നുമായി മധ്യവയസ്‌കന്‍ അറസ്റ്റില്‍

 


ഇരിട്ടി: (KVARTHA) ബംഗ്ളൂരില്‍ നിന്നും കെ. എസ്.ആര്‍.ടി.സി ബസില്‍ കടത്തുകയായിരുന്ന മാരകമയക്കുമരുന്നുമായി മധ്യവയസ്‌കന്‍ അറസ്റ്റില്‍. സിന്തറ്റിക് മയക്കുമരുന്നായ, 30.128-ഗ്രാം മെത്താഫിറ്റാമിനുമായി എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്ള്‍ ഇന്‍സ്പെക്ടറും സംഘവും കൂട്ടുപുഴ ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹനപരിശോധനയിലാണ് എം കെ ഗഫൂര്‍ (44) എന്നയാളെ കണ്ണൂര്‍ എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് ഓഫീസിലെ സര്‍ക്ള്‍ ഇന്‍സ്പെക്ടര്‍ പി.പി ജനാര്‍ദനന്‍ അറസ്റ്റു ചെയ്തത്.
   
Arrested | ബസില്‍ കടത്തുകയായിരുന്ന മയക്കുമരുന്നുമായി മധ്യവയസ്‌കന്‍ അറസ്റ്റില്‍

എന്‍.ഡി. പി. എസ് ആക്റ്റു പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇയാള്‍ കൈവശം രഹസ്യമായി സൂക്ഷിച്ചിരുന്ന 30.128-ഗ്രാം മെത്താഫിറ്റമാനാണ് പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും ഇരിട്ടി ഉളിയില്‍ ഭാഗങ്ങളില്‍ വില്‍പന നടത്തുന്നതിനു വേണ്ടി ബംഗ്ളൂരില്‍ നിന്നും പണം കൊടുത്തു വാങ്ങിയതെന്നാണ് ഗഫൂര്‍ മൊഴി നല്‍കിയിട്ടുളളത്. ഗ്രാമിന് മൂവായിരം രൂപ നിരക്കില്‍ ആവശ്യക്കാര്‍ക്കു എത്തിച്ചു നല്‍കുകയാണ് ഇയാളുടെ പതിവെന്നും മൊബൈല്‍ ഫോണിലെ കോള്‍ ലിസ്റ്റടക്കം പരിശോധിച്ചുവരികയാണെന്നും എക്സൈസ് അധികൃതര്‍ അറിയിച്ചു.
ഇരിട്ടി, ഉളിയില്‍ ഭാഗങ്ങളില്‍ മയക്കുമരുന്നുകള്‍ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ ഗഫൂറെന്നാണ് എക്സൈസിന് ലഭിച്ച വിവരം.

Keywords:  Malayalam News, Kannur News, Drugs, Arrested, Kerala News, Kannur News, Crime News, Man arrested while smuggling drugs in the bus.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia