പിടികൂടിയപ്പോള്‍ ജന്മദിന സമ്മാനം നല്‍കാന്‍ വന്നതെന്ന് വാദം; അര്‍ധരാത്രിയില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ യുവാവിനെതിരെ പോക്‌സോ കേസ്

 


ADVERTISEMENT

വെള്ളമുണ്ട: (www.kvartha.com 12.02.2020) അര്‍ധരാത്രിയില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ യുവാവിനെതിരെ പോക്‌സോ വകുപ്പു പ്രകാരം കേസെടുത്തു. തൊണ്ടര്‍നാട് കോറോം കുനിങ്ങാരത്ത് സല്‍മാന്(20) എതിരെയാണ് വെള്ളമുണ്ട പൊലീസ് കേസെടുത്തത്.

പിടികൂടിയപ്പോള്‍ ജന്മദിന സമ്മാനം നല്‍കാന്‍ വന്നതെന്ന് വാദം; അര്‍ധരാത്രിയില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ യുവാവിനെതിരെ പോക്‌സോ കേസ്

കഴിഞ്ഞ ദിവസം രാത്രി ഒരുമണിയോടെയാണു യുവാവ് വിദ്യാര്‍ഥിനിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയത്. പിടിക്കപ്പെട്ടപ്പോള്‍ വിദ്യാര്‍ഥിനിക്ക് ജന്മദിന സമ്മാനം നല്‍കാനാണെന്നു പറഞ്ഞ് തടിതപ്പാന്‍ ശ്രമിച്ചു. എന്നാല്‍ വീട്ടുകാര്‍ പിടികൂടി യുവാവിനെ പൊലീസിലേല്‍പ്പിച്ചു. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെതിരെ പൊലീസ് പോക്‌സോ വകുപ്പുള്‍പ്പെടെ ചേര്‍ത്ത് കേസ് എടുത്തത്.

Keywords:  Man arrested under POCSO Act,News, Local-News, Wayanad, Crime, Criminal Case, Police, Arrested, Family, Girl, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia