വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് പണം കവര്‍ന്നതായി പരാതി; യുവാവ് പിടിയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ചവറ: (www.kvartha.com 06.10.2021) വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. ശക്തികുളങ്ങര സ്വദേശി സ്‌കൈസണ്‍ (30) ആണ് കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് പണം കബളിപ്പിച്ച് കൈക്കലാക്കിയെന്ന യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. പ്രതിയെ റിമാന്‍ഡ് ചെയ്തു.   
Aster mims 04/11/2022

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: സമൂഹമാധ്യമത്തിലൂടെയാണ് യുവതിയും യുവാവും പരിചയത്തിലായത്. ഒരുവര്‍ഷമായി ഇരുവരും അടുത്തിടപഴകി കഴിഞ്ഞുവരുകയായിരുന്നു. ഉയര്‍ന്ന ജീവിത പശ്ചാത്തലമുള്ള ഇരുവരും കൊല്ലത്തെ ആഡംബര ഹോടെലുകളിലും ഒരുമിച്ച് കഴിഞ്ഞിട്ടുണ്ട്. 

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് പണം കവര്‍ന്നതായി പരാതി; യുവാവ് പിടിയില്‍


ഇന്റര്‍നെറ്റ് ഇടപാടുകളിലൂടെ യുവാവിന് നഷ്ടപ്പെട്ട പണത്തിന്റെ ബാധ്യത യുവതി ഏറ്റെടുക്കുകയായിരുന്നു. തുടര്‍ന്ന് പലതവണ വിവാഹം തീരുമാനിച്ചെങ്കിലും യുവാവ് തന്ത്രപരമായി പിന്മാറുകയായിരുന്നു. പണം മടക്കി നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍  തയാറായില്ല. നിരന്തരം ആവശ്യപ്പെട്ടിട്ടും വിവാഹത്തിന് സന്നദ്ധനാകാതിരുന്നതിനെ തുടര്‍ന്നാണ് യുവതി പരാതി നല്‍കിയത്.   

കൊല്ലം ഈസ്റ്റ് ഇന്‍സ്‌പെക്ടര്‍ ആര്‍ രതീഷിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ ആര്‍ രതീഷ് കുമാര്‍, രാജ്‌മോഹന്‍, എസ് സി പി ഒ സുനില്‍, സി പി ഒമാരായ രാജഗോപാല്‍, അന്‍ശാദ്, ബിന്ദു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Keywords:  News, Kerala, State, Kollam, Molestation, Case, Complaint, Youth, Arrested, Marriage, Police, Crime, Man arrested to alleged molestation in Chavara Kollam
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia