Arrested | പള്ളിയില്‍ നിസ്‌കരിക്കാനെത്തിയ വ്യാപാരിയുടെ റാഡോ വാച് മോഷ്ടിച്ച കേസില്‍ അത്തര്‍ വ്യാപാരി അറസ്റ്റില്‍

 


പയ്യന്നൂര്‍: (www.kvartha.com) നിസ്‌കാരത്തിനായി പള്ളിയിലെത്തിയ പയ്യന്നൂരിലെ വ്യാപാരിയുടെ റാഡോ വാച് മോഷ്ടിച്ച കേസില്‍ അത്തര്‍ വ്യാപാരി അറസ്റ്റില്‍. കര്‍ണാടക ദക്ഷിണ കന്നഡ ജില്ലയിലെ അബ്ദുല്‍ റശീദി (80) നെയാണ് പയ്യന്നൂര്‍ എസ്‌ഐ പവിത്രന്‍ അറസ്റ്റ് ചെയ്തത്. തെക്കെ തൃക്കരിപ്പൂര്‍ ഉടുമ്പുന്തല കുറ്റിച്ചിയിലെ വഴുവക്കാട്ട് കിഴക്കേപുരയില്‍ വികെപി അശ്‌റഫിന്റെ 50,000 രൂപ വിലവരുന്ന റാഡോ ഗോള്‍ഡ് വാചാണ് മോഷ്ടിച്ചത്.
          
Arrested | പള്ളിയില്‍ നിസ്‌കരിക്കാനെത്തിയ വ്യാപാരിയുടെ റാഡോ വാച് മോഷ്ടിച്ച കേസില്‍ അത്തര്‍ വ്യാപാരി അറസ്റ്റില്‍

ജനുവരി 18ന് വൈകുന്നേരം 4.30ന് പയ്യന്നൂര്‍ ടൗണ്‍ ജുമാമസ്ജിദില്‍ നിസ്‌കാരത്തിനെത്തിയപ്പോള്‍ ശരീര ശുചീകരണത്തിനിടയില്‍ വാച്ച് അഴിച്ചുവെച്ചപ്പോഴാണ് മോഷണം നടന്നത്. സിസിടിവി ദൃശ്യത്തില്‍ നിന്നാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്. ഇദ്ദേഹത്തിന്റെ പേരില്‍ ബേക്കല്‍ സ്റ്റേഷനിലും കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Keywords:  Latest-News, Kerala, Kannur, Payyannur, Top-Headlines, Crime, Robbery, Theft, Arrested, Man arrested in theft case.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia