Arrested | 'രോഗികളെയും കൂട്ടിരുപ്പുകാരെയും കൊള്ളയടിക്കുന്ന ആശുപത്രി കള്ളന്‍ അറസ്റ്റില്‍'

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) തളിപ്പറമ്പ് മേഖലയിലെ ആശുപത്രികളില്‍ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും പണം മോഷ്ടിക്കുന്ന യുവാവിനെ പിടികൂടിയതായി പൊലീസ് അറിയിച്ചു. വളപട്ടണം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പിടി ശൗഖതലി (34) യെയാണ് ആശുപത്രി അധികൃതര്‍ പിടികൂടി പൊലീസിലേല്‍പിച്ചത്.
            
Arrested | 'രോഗികളെയും കൂട്ടിരുപ്പുകാരെയും കൊള്ളയടിക്കുന്ന ആശുപത്രി കള്ളന്‍ അറസ്റ്റില്‍'

ഒരാഴ്ച മുമ്പ് തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ അഡ്മിറ്റായിരുന്ന രണ്ടുപേരുടെ നാലായിരം രൂപയും പതിനഞ്ചായിരം രൂപയും വീതം മോഷണം പോയിരുന്നു. രോഗികള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് സിസിടിവി പരിശോധിച്ചപ്പോഴാണ് രോഗികളുടെ മുറിയില്‍ നിന്ന് പണം മോഷ്ടിക്കുന്നതിന്റെ ദൃശ്യം ലഭിച്ചത്.

ശനിയാഴ്ച 220-ാം നമ്പര്‍ മുറിയില്‍ മോഷണത്തിന് എത്തിയപ്പോള്‍ സുരക്ഷാ ജീവനക്കാരാണ് ഇയാളെ തിരിച്ചറിഞ്ഞ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

Keywords:  News, Kerala, Kannur, Top-Headlines, Crime, Arrested, Robbery, Theft, Hospital, Man arrested in theft case.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia