ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് പിടിയില്‍, കാമുകിയുടെ കൂടെ ജീവിക്കാനായിരുന്നു ക്രൂരതയെന്ന് പൊലീസ്
Aug 18, 2021, 11:08 IST
കൊല്ലം: (www.kvartha.com 18.08.2021) ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് പിടിയില്‍. മൈലാപ്പൂര്‍ തൊടിയില്‍ വീട്ടില്‍ ബിലാല്‍ ഹൗസില്‍ നിഷാന എന്ന സുമയ്യയെ (25) കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് നിസാമിനെ (39) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. കാമുകിയുടെ കൂടെ ജീവിക്കാനാണ് ഇയാള്‍ ഭാര്യയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് സംഭവം. അടുക്കളയില്‍ സുമയ്യ അവശനിലയില്‍ കിടക്കുന്നതായി കണ്ടുവെന്നാണ് നിസാം ബന്ധുക്കളോടും നാട്ടുകാരോടും പറഞ്ഞത്. ആദ്യം സമീപത്തെ ക്ലിനികിലെത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതോടെ പാലത്തറയിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ചികിത്സയിലിരിക്കെ സുമയ്യ മരിച്ചു.
ഇതിനിടെ കഴുത്തില്‍ പാടുകള്‍ കണ്ടെന്നും സുമയ്യ അത്യാസന്ന നിലയിലായിരുന്നെന്നും ആശുപത്രി അധികൃതര്‍ പൊലീസിനെ അറിയിച്ചു. ഇതേതുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകമാണെന്നു തെളിഞ്ഞത്.
സംഭവദിവസവും വഴക്കുണ്ടായതോടെ, നിസാം സുമയ്യയുടെ കഴുത്തില്‍ ഷോളിട്ടു മുറുക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം തെളിവെടുപ്പിനായി വീട്ടില്‍ കൊണ്ടുവന്നപ്പോള്‍ പ്രതിയെ നാട്ടുകാര്‍ മര്‍ദിക്കുകയും ചെയ്തിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.