Arrested | തലശേരിയില്‍ സിപിഎം ബ്രാഞ്ച് ഓഫീസ് അടിച്ചുതകര്‍ത്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍
May 19, 2023, 21:53 IST
തലശേരി: (www.kvartha.com) സൈദാര്‍ പള്ളിക്കടുത്ത് ദേശീയ പാതയോരത്തുള്ള സിപിഎം ബ്രാഞ്ച് ഓഫീസ് അടിച്ചുതകര്‍ത്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. നഫീല്‍ എന്ന യുവാവിനെയാണ് തലശേരി ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സിപിഎം സൈദാര്‍ പള്ളി ബ്രാഞ്ച് ഓഫീസായി പ്രവര്‍ത്തിക്കുന്ന ടിസി ഉമര്‍ സ്മാരക മന്ദിരത്തിന് നേരെ വെള്ളിയാഴ്ച പുലര്‍ചെ നാലിനും അഞ്ചിനും ഇടയിലാണ് അക്രമം നടന്നത്.
'പുറത്തെ കൊടിമരം നശിപ്പിച്ച ശേഷം സ്ഥാപനത്തിലേക്ക് കടക്കുന്ന ഗ്രില്‍സ് തകര്‍ത്ത് അകത്ത് കയറി ഫര്‍ണിചറുകളും കാരംസ് ബോര്‍ഡ് തുടങ്ങിയവയെല്ലാം നഫീല്‍ അടിച്ചു തകര്‍ക്കുകയായിരുന്നു. ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. തികച്ചും ഭ്രാന്തമായ നിലയില്‍ ഓഫീസിന് പുറത്തും അകത്തും അക്രമം നടത്തിയ ശേഷം മാര്‍കറ്റിനടുത്തെത്തി ചെയ്ത കാര്യങ്ങളെ പറ്റി നഫീല്‍ ഉറക്കെ പറയുന്നത് കേട്ടവര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു.
ഇതേ തുടര്‍ന്നാണ് തലശേരി പൊലീസ് കുതിച്ചെത്തി യുവാവിനെ പിടികൂടിയത്. സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുമ്പോള്‍ താന്‍ എസ്ഡിപിഐ പ്രവര്‍ത്തകനാണെന്ന് ഇയാള്‍ ആവര്‍ത്തിച്ചു പറഞ്ഞിരുന്നു. പിടിയിലുള്ള നഫീല്‍ മയക്കുമരുന്നിനടിമയാണെന്ന് സൂചനയുണ്ട്. കഴിഞ്ഞ ദിവസം ചൊക്ലിക്കടുത്ത് വച്ച് ആരോ ചിലര്‍ കൊല്ലാന്‍ ശ്രമിച്ചുവെന്നും ഇതിന്റെ പ്രതികാരത്തിലും പ്രകോപനത്തിലുമാണ് തലശേരിയിലെ പാര്‍ടി ഓഫീസ് അടിച്ചു തകര്‍ത്തതെന്നുമാണ് ഇയാള്‍ പറയുന്നത്', പൊലീസ് പറഞ്ഞു.
സിപിഎം സൈദാര്‍ പള്ളി ബ്രാഞ്ച് സെക്രടറി ടി സി അബ്ദുല്‍ ഖിലാബിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ഓഫീസില്‍ ഏതാണ്ട് ഒരു ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടെന്നാണ് പറയുന്നത്. തലശേരി സി ജെ എം കോടതി നഫീലിനെ റിമാന്‍ഡ് ചെയ്തു. സിപിഎം നേതാക്കളായ പി ജയരാജന്‍, തലശേരി ഏരിയാ സെക്രടറി എംസി രമേശന്‍ തുടങ്ങിയവര്‍ അക്രമം നടന്ന പാര്‍ടി ഓഫീസ് സന്ദര്‍ശിച്ചു. സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്ത് ആസൂത്രിതമായി എസ് ഡി പി ഐ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുകയാണെന്ന് സിപിഎം നേതാക്കള്‍ ആരോപിച്ചു.

Keywords: Malayalam News, Kerala News, CPM News, Kannur News, Politics, Political News, Crime, Crime News, Man arrested in connection with attack on CPM office.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.