Arrested | 'വീട്ടമ്മ കിണറ്റില്‍ ചാടി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് ആത്മഹത്യാ പ്രേരണാകുറ്റത്തിന് അറസ്റ്റില്‍'

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) മയ്യിലില്‍ വീട്ടമ്മ കിണറ്റില്‍ ചാടി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. പാവന്നൂര്‍ മൊട്ടയിലെ വിപി ഹസീന (35) മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് കെ മുഹമ്മദിനെ (43) യാണ് മയ്യില്‍ ഇന്‍സ്പെക്ടര്‍ ടിപി സുമേഷ് അറസ്റ്റ് ചെയ്തത്. സ്ത്രീധന പീഡനം, ആത്മഹത്യാപ്രേരണ എന്നീ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്. കഴിഞ്ഞ നാലിന് രാവിലെ 6.30 ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം.
             
Arrested | 'വീട്ടമ്മ കിണറ്റില്‍ ചാടി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് ആത്മഹത്യാ പ്രേരണാകുറ്റത്തിന് അറസ്റ്റില്‍'

തലേന്ന് രാത്രി മുഹമ്മദും ഹസീനയും തമ്മില്‍ സ്ത്രീധനത്തിന്റെ പേരില്‍ വഴക്കുണ്ടായിരുന്നതായി പറയുന്നു. രാത്രി ഹസീനയെ ഭക്ഷണം കഴിക്കാന്‍ മുഹമ്മദ് അനുവദിച്ചിരുന്നില്ലെന്നും ആരോപണമുണ്ട്. സംഭവദിവസം രാവിലെ മുഹമ്മദും ഹസീനയും മൂന്ന് മക്കളും ഭക്ഷണം കഴിക്കാനിരുന്നപ്പോള്‍ മുഹമ്മദ് ഹസീനയെ വഴക്ക് പറയുകയും ഹസീന 25 മീറ്ററോളം ആഴമുള്ള വീട്ടുകിണറ്റില്‍ ചാടുകയുമായിരുന്നുവെന്നുമാണ് വിവരം.

ഹസീനയുടെ സഹോദരന്‍ ഹസീബിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. 18 വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. സ്ത്രീധനത്തിന്റെ പേരില്‍ മുഹമ്മദ് ഹസീനയെ പീഡിപ്പിക്കുന്നത് പതിവായിരുന്നുവെന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

Keywords:  Latest-News, Kerala, Kannur, Top-Headlines, Arrested, Crime, Suicide, Death, Death-Case, Man arrested for woman's death.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia