Demand | 'ലോറന്‍സ് ബിഷ്ണോയിയുടെ പേരില്‍ 5 കോടി ആവശ്യപ്പെട്ട് നടന്‍ സല്‍മാന്‍ ഖാനെ ഭീഷണിപ്പെടുത്തിയ ആള്‍ പിടിയില്‍'
Demand | 'ലോറന്‍സ് ബിഷ്ണോയിയുടെ പേരില്‍ 5 കോടി ആവശ്യപ്പെട്ട് നടന്‍ സല്‍മാന്‍ ഖാനെ ഭീഷണിപ്പെടുത്തിയ ആള്‍ പിടിയില്‍'
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ഭീഷണിയ്ക്ക് പിന്നാലെ മാപ്പ് പറഞ്ഞ് വീണ്ടും സന്ദേശം
● കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയത് ജംഷഡ്പൂര്‍ ലോക്കല്‍ പൊലീസിന്റെ സഹായത്തോടെ
● അറസ്റ്റ് ചെയ്തത് വ്യാഴാഴ്ച രാവിലെ
മുംബൈ: (KVARTHA) ലോറന്‍സ് ബിഷ്ണോയിയുടെ പേരില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാനെ ഭീഷണിപ്പെടുത്തിയ ആള്‍ പിടിയിലായതായി പൊലീസ്. അഞ്ച് കോടി രൂപ ആവശ്യപ്പെട്ടാണ് ഇയാള്‍ താരത്തിനെതിരെ ഭീഷണി മുഴക്കിയതെന്നും മുംബൈ ട്രാഫിക്ക് പൊലീസിന് ലഭിച്ച അഞ്ജാത സന്ദേശത്തെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ജംഷഡ്പൂര്‍ ലോക്കല്‍ പൊലീസിന്റെ സഹായത്തോടെ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കുകയും സന്ദേശം അയച്ച വ്യക്തിയെ വ്യാഴാഴ്ച രാവിലെ പിടികൂടുകയുമായിരുന്നു. ഒക്ടോബര്‍ 18നാണ് മുംബൈ ട്രാഫിക്ക് കണ്‍ട്രോള്‍ റൂമിലേക്ക് ഇയാള്‍ ഭീഷണി സന്ദേശം അയച്ചത്.
'ഇത് നിസ്സാരമായി കാണരുത്. സല്‍മാന്‍ ഖാന്‍ ജീവിച്ചിരിക്കാനും ലോറന്‍സ് ബിഷ്‌ണോയിയുമായുള്ള ശത്രുത അവസാനിപ്പിക്കാനും ആഗ്രഹിക്കുന്നുവെങ്കില്‍ അഞ്ചു കോടി രൂപ നല്‍കണം. പണം നല്‍കിയില്ലെങ്കില്‍ ബാബാ സിദ്ദീഖിയേക്കാള്‍ മോശം അവസ്ഥയാകും സല്‍മാന്‍ ഖാന് നേരിടേണ്ടി വരിക'- എന്നായിരുന്നു സന്ദേശം. ലോറന്‍സ് ബിഷ്ണോയി ഗ്യാങ്ങില്‍ നിന്നാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു സന്ദേശം അയച്ചത്.
പിന്നീട് ഒക്ടോബര്‍ 21ന് ഭീഷണി മുഴക്കിയതിന് മാപ്പ് പറഞ്ഞുകൊണ്ട് ഇയാള്‍ വീണ്ടും സന്ദേശം അയച്ചു. താന്‍ അബദ്ധത്തില്‍ ഭീഷണി സന്ദേശം അയച്ചതാണെന്ന് പറഞ്ഞായിരുന്നു ക്ഷമാപണ സന്ദേശം.
#SalmanKhan, #LawrenceBishnoi, #ExtortionThreat, #BollywoodCrime, #MumbaiPolice, #JamshedpurArrets
