വി ഡി സതീശന് വധഭീഷണി സന്ദേശമയച്ചയാള്‍ പിടിയില്‍

 


ADVERTISEMENT

വി ഡി സതീശന് വധഭീഷണി സന്ദേശമയച്ചയാള്‍ പിടിയില്‍
തിരൂര്‍: വി ഡി സതീശന്‍​എം എല്‍ എയ്‌ക്ക് വധഭീഷണി സന്ദേശമയച്ചയാളെ പൊലീസ് പിടികൂടി. മലപ്പുറം താനാളൂര്‍ അരീക്കോട് പൂച്ചേങ്ങല്‍ നാസറിനെ(38)യാണ് പൊലീസ് പിടികൂടിയത്. ചോദ്യം ചെയ്തശേഷം പൊലീസ് ഇയാളെ വിട്ടയച്ചു.

സന്ദേശം അയച്ചെങ്കിലും വധഭീഷണി ലക്ഷ്യമല്ലായിരുന്നതിനാലാണ് നാസറിനെ വിട്ടയച്ചതെന്ന് പൊലീസ് വ്യക്തമാക്കി. കല്യാണപ്പന്തല്‍ ജോലിക്കാരനായ താന്‍ ഉറച്ച മുസ്ലിം ലീഗുകാരനാണെന്നും അഞ്ചാം മന്ത്രി സ്ഥാനം, എയ്ഡഡ് സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കല്‍ തുടങ്ങിയ വിഷയങ്ങളില്‍ സതീശന്‍ ലീഗിനോട് കാണിച്ച പ്രതിഷേധത്തില്‍ രോഷാകുലനായാണ് താന്‍ ഭീഷണി സന്ദേശം അയച്ചതെന്നും നാസര്‍ പൊലീസിനോട് പറഞ്ഞു.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia