ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരൂര്‍: വി ഡി സതീശന്‍എം എല്‍ എയ്‌ക്ക് വധഭീഷണി സന്ദേശമയച്ചയാളെ പൊലീസ് പിടികൂടി. മലപ്പുറം താനാളൂര്‍ അരീക്കോട് പൂച്ചേങ്ങല്‍ നാസറിനെ(38)യാണ് പൊലീസ് പിടികൂടിയത്. ചോദ്യം ചെയ്തശേഷം പൊലീസ് ഇയാളെ വിട്ടയച്ചു.
സന്ദേശം അയച്ചെങ്കിലും വധഭീഷണി ലക്ഷ്യമല്ലായിരുന്നതിനാലാണ് നാസറിനെ വിട്ടയച്ചതെന്ന് പൊലീസ് വ്യക്തമാക്കി. കല്യാണപ്പന്തല്‍ ജോലിക്കാരനായ താന്‍ ഉറച്ച മുസ്ലിം ലീഗുകാരനാണെന്നും അഞ്ചാം മന്ത്രി സ്ഥാനം, എയ്ഡഡ് സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കല്‍ തുടങ്ങിയ വിഷയങ്ങളില്‍ സതീശന്‍ ലീഗിനോട് കാണിച്ച പ്രതിഷേധത്തില്‍ രോഷാകുലനായാണ് താന്‍ ഭീഷണി സന്ദേശം അയച്ചതെന്നും നാസര്‍ പൊലീസിനോട് പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
