വയോധികനെ വഴിയരികില്‍ രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; സുഹൃത്ത് ഷോക് അബ്‌സോര്‍ബര്‍ ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാണെന്ന് പൊലീസ്, അറസ്റ്റില്‍
Oct 9, 2021, 07:39 IST
മൂന്നാര്‍: (www.kvartha.com 09.10.2021) ഇടുക്കി മാങ്കുളത്തെ വയോധികന്റെ മരണം കൊലപാതകമെന്ന് പൊലീസ്. വയോധികനെ അടിച്ചുകൊന്ന സുഹൃത്ത് പിടിയില്‍. ശേവല്‍കുടി സ്വദേശി റോയിയെ കൊലപ്പെടുത്തിയ സുഹൃത്ത് ബിബിനെയാണ് മൂന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച രാത്രിയാണ് മാങ്കുളം ശേവല്‍കുടി സ്വദേശി റോയിയെ വഴിയരികില്‍ രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വീണ് പരിക്കേറ്റതാണെന്ന് ആദ്യം തോന്നിയെങ്കിലും തലയിലെ മുറിവ് കണ്ടതോടെ സംഭവത്തില്‍ ദുരൂഹത ഉയരുകയായിരുന്നു. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ സംഭവം കൊലപാതകമെന്ന് പൊലീസിന് മനസിലായി. അന്വേഷണത്തില്‍ റോയിയുടെ സുഹൃത്ത് ബിബിനെ പിടികൂടുകയായിരുന്നു.
സുഹൃത്തുക്കളായിരുന്ന റോയിയും ബിബിനും അടുത്തിടെ പണമിടപാട് സംബന്ധിച്ച് തര്‍ക്കമുണ്ടായിരുന്നെന്നും അന്ന് മുതല്‍ ഇരുവരും കടുത്ത വൈരാഗ്യത്തിലായിരുന്നുവെന്നും പൊലീസ് പറയുന്നു. സംഭവ ദിവസം രാത്രി പത്ത് മണിയോടെ പച്ചക്കറി വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന റോയിയെ കുറ്റിക്കാട്ടില്‍ പതിയിരുന്ന് ആക്രമിച്ച് ബൈകിന്റെ ഷോക് അബ്‌സോര്‍ബര്‍ ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നുവെന്ന് കണ്ടെത്തി. തുടര്‍ന്ന് ഓടിരക്ഷപ്പെട്ട പ്രതിയെ മാങ്കുളത്ത് നിന്നാണ് പൊലീസ് പൊക്കിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കും.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.