ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ വിസമ്മതിച്ചു; ഉത്തര്‍പ്രദേശില്‍ ഭാര്യയെ വെടിവെച്ചുകൊന്ന് 3 കുഞ്ഞുങ്ങളേയും കനാലില്‍ എറിഞ്ഞു, ഭര്‍ത്താവ് അറസ്റ്റില്‍

 



ലഖ്നൗ: (www.kvartha.com 27.05.2021) ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ വിസമ്മതിച്ചതിന് ഉത്തര്‍പ്രദേശില്‍ ഭാര്യയെ കൊന്ന് മൂന്ന് കുഞ്ഞുങ്ങളേയും കനാലില്‍ എറിഞ്ഞ ഭര്‍ത്താവ് അറസ്റ്റില്‍. ഭാര്യയെ വെടിവച്ചുകൊലപ്പെടുത്തിയ ശേഷം ഇവരുടെ മൂന്ന് കുഞ്ഞുങ്ങളേയും ഇയാള്‍ കാനാലിലേക്ക് വലിച്ചെറിഞ്ഞതായി പൊലീസ് പറഞ്ഞു. പരിസരവാസികളാണ് വിവരം പൊലീസില്‍ അറിയിച്ചത്. 

15 ദിവസത്തോളം ഭാര്യ ശാരീരിക ബന്ധത്തിന് തയ്യാറാവത്തത് മൂലമാണ് ഇയാള്‍ ഭാര്യയെ കൊലപ്പെടുത്തി കുട്ടികളെ കനാലില്‍ എറിഞ്ഞത്. സംഭവശേഷം ഒളിവില്‍ പോയ പ്രതി പപ്പു കുമാറര്‍ ബുധനാഴ്ചയാണ് പൊലീസ് പിടിയിലായത്.

ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ വിസമ്മതിച്ചു; ഉത്തര്‍പ്രദേശില്‍ ഭാര്യയെ വെടിവെച്ചുകൊന്ന് 3 കുഞ്ഞുങ്ങളേയും കനാലില്‍ എറിഞ്ഞു, ഭര്‍ത്താവ് അറസ്റ്റില്‍


അറസ്റ്റിലായ പ്രതി ഭാര്യയെ കൊന്നതായും കുട്ടികളെ കനാലില്‍ എറിഞ്ഞതായും സമ്മതിച്ചു. എന്നാല്‍ കനാലില്‍ നിന്നും കുട്ടികളുടെ മൃതശരീരം കണ്ടെടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.


Keywords:  News, National, India, Uttar Pradesh, Lucknow, Crime, Husband, Accused, Arrested, Police, Wife, Children, Man arrested for murder case in Uttar Pradesh
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia