പരവൂരില്‍ ബീചിലെത്തിയ അമ്മയ്ക്കും മകനും നേരെയുണ്ടായ സദാചാര ഗുന്‍ഡാ ആക്രമണം; തമിഴ് നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രതി പിടിയില്‍
Sep 1, 2021, 20:57 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊല്ലം: (www.kvartha.com 01.09.2021) പരവൂരില്‍ ബീച്ചിലെത്തിയ അമ്മയ്ക്കും മകനും നേരെയുണ്ടായ സദാചാര ഗുന്‍ഡാ ആക്രമണം നടത്തിയ കേസിലെ പ്രതി പിടിയില്‍. തമിഴ് നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ തെന്മലയില്‍ നിന്നാണ് പ്രതി ആശിശിനെ പൊലീസ് പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് ആശിശിനെ പിടികൂടിയത്.
തെക്കുംഭാഗം ബീച്ചില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് 44 കാരിയായ ശംലയും 21 വയസുള്ള മകന്‍ സാലുവും ആക്രമിക്കപ്പെട്ടത്. സംഭവത്തിന് ശേഷം പ്രതി ഒളിവില്‍ പോകുകയായിരുന്നു. ഷംല വര്‍ഷങ്ങളായി തിരുവനന്തപുരം മെഡികെല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞദിവസം പരിശോധനയ്ക്ക് ഇരുവരും കാറില്‍പോയി മടങ്ങിവരുമ്പോഴാണ് ആക്രമണമുണ്ടായത്.
ഭക്ഷണം വാങ്ങി കാറില്‍വെച്ചു കഴിക്കാനൊരുങ്ങുമ്പോഴാണ് ഒരു യുവാവ് ഇവരുടെ അടുത്തേക്കെത്തിയത്. അസഭ്യം പറഞ്ഞ് സാലുവിനെ കമ്പിവടികൊണ്ട് അടിക്കുകയായിരുന്നു. ഇതു തടയാന്‍ ശ്രമിച്ച ശംലയുടെ കഴുത്തില്‍ പിടിച്ചുതള്ളുകയും നിലത്തിട്ടുചവിട്ടുകയും കമ്പിവടികൊണ്ട് അടിക്കുകയും ചെയ്തു.
അമ്മയാണെന്നു പറഞ്ഞപ്പോള്‍ തെളിവുചോദിച്ചായിരുന്നു മര്‍ദനം. ആളുകള്‍ കൂടുന്നതുകണ്ടപ്പോഴാണ് ഇയാള്‍ മര്‍ദനം അവസാനിപ്പിച്ചത്. രക്തം കട്ടപിടിക്കാത്ത രോഗത്തിന് 16 വര്‍ഷമായി ചികിത്സയിലാണ് ശംല.
ശംലയും സാലുവും പരവൂര്‍ പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചശേഷം നെടുങ്ങോലം താലൂക് ആശുപത്രിയിലും പിന്നീട് പെരുമ്പുഴ സ്വകാര്യ ആശുപത്രിയിലും ചികിത്സതേടി. എന്നാല്‍ പൊലീസ് കേസെടുത്തില്ല. തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ പരവൂര്‍ എ സി പിയെ ഫോണില്‍ ബന്ധപ്പെട്ടതോടെയാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. നേരിടേണ്ടി വന്നത് ക്രൂരമായ ആക്രമണമെന്ന് ആക്രമിക്കപ്പെട്ട ശംലയും മകന്‍ സാലുവും പറഞ്ഞു.
Keywords: Man arrested for moral-policing mother and son, Kollam, News, Crime, Criminal Case, Police, Arrested, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

