Arrested | 'സ്കൂടറിൽ സഞ്ചരിക്കുകയായിരുന്ന വീട്ടമ്മയെ ബൈക് കൊണ്ട് ഇടിച്ചുവീഴ്ത്തി മൊബൈൽ ഫോൺ കവർന്നു'; യുവാവ് പിടിയിൽ
Jul 25, 2023, 11:06 IST
കണ്ണൂർ: (www.kvartha.com) ബൈകുമായെത്തി, സ്കൂടറിൽ സഞ്ചരിക്കുകയായിരുന്ന വീട്ടമ്മയെ ഇടിച്ച് വിഴ്ത്തി മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന കേസിൽ യുവാവ് പിടിയിൽ. കണ്ണൂർ ജില്ലയിലെ അജ്നാസിനെ (21) യാണ് മയ്യിൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 20നായിരുന്നു കേസിനാസ്പദമായ സംഭവം.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വീട്ടമ്മ കുറ്റ്യാട്ടൂർ ഉരുവച്ചാലിലുള്ള വീടിനടുത്ത് എത്തിയപ്പോൾ പിറകിൽ ബൈകിൽ വന്ന യുവാവ് സ്കൂടർ തള്ളിവിഴ്ത്തി മൊബൈൽ മോഷ്ടിച്ച് കടന്നുകളഞ്ഞുവെന്നാണ് പരാതി. പൊലീസിൽ വിവരമറിയിച്ചതിനെതുടർന്ന് മയ്യിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണo നടത്തുകയുമായിരുന്നു.
ഇൻസ്‌പെക്ടർ ടിപി സുമേഷിന്റെ മേൽനോട്ടത്തിൽ എസ്ഐ പ്രശോഭ്, രാജീവ്, എഎസ്ഐ മനു, സിപിഒമാരായ ശ്രീജിത്ത്, വിനീത്, അരുൺ. പ്രദീഷ് എന്നിവരടങ്ങിയ അന്വേഷണസംഘം സംഭവസ്ഥലത്തും പരിസരങ്ങളിലും സ്ഥാപിച്ച 16 ഓളം സിസിടിവി കാമറകൾ പരിശോധിച്ചും മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും നടത്തിയ അനേഷണത്തിലാണ് പ്രതി പിടിയിലായത്.
'അജ്നാസാണ് ബൈകിൽ വന്ന് മൊബൈൽ ഫോൺ കവർന്നെടുത്തതെന്ന് കണ്ടെത്തുകയും പ്രതിയെയും ബൈകും കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യുകയുമായിരുന്നു. ഇതേ തുടർന്ന് ഇയാൾ കുറ്റസമ്മതം നടത്തുകയും ചെയ്‌തു. യുവാവിനെ കോടതിയിൽ ഹാജരാക്കും', പൊലീസ് അറിയിച്ചു.
Keywords: News, Kannur, Kerala, Mayyil, Crime, Man, Theft, Arrest, Case, Complaint, Police, Investigation, Court, Man Arrested For Mobile Phone Theft.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.