Arrested | പാർകിലെ നീന്തൽക്കുളത്തിൽ യുവതിയോട് മോശമായി പെരുമാറിയെന്ന് പരാതി; പ്രൊഫസര്‍ അറസ്റ്റിൽ

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) പാര്‍കിലെ നീന്തൽക്കുളത്തിൽ 22 വയസുകാരിയായ യുവതിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ കാസർകോട് പെരിയ കേന്ദ്ര സര്‍വകലാശാല ഇംഗ്ലീഷ് വിഭാഗം പ്രൊഫസര്‍ അറസ്റ്റില്‍. പഴയങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിലെ ബി ഇഫ്തിഖാർ അഹ്‌മദ്‌ (51) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച വൈകുന്നേരം മൂന്നോടെ പറശിനിക്കടവ് വിസ്മയ പാര്‍കിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
  
Arrested | പാർകിലെ നീന്തൽക്കുളത്തിൽ യുവതിയോട് മോശമായി പെരുമാറിയെന്ന് പരാതി; പ്രൊഫസര്‍ അറസ്റ്റിൽ

പ്രൊഫസർ കുടുംബസമേതമാണ് വിസ്മയ പാര്‍കില്‍ ഉല്ലാസത്തിനെത്തിയത്. പരാതിക്കാരിയായ മലപ്പുറം സ്വദേശിനിയും കുടുംബസമേതമാണ് വന്നത്. വേവ്പൂളില്‍ വെച്ച് ഇഫ്തിഖാർ അഹ്‌മദ്‌ യുവതിയെ കയറിപ്പിടിക്കുകയായിരുന്നുവെന്നാണ് പരാതി.

ഇവര്‍ ബഹളം വെച്ചതോടെ പാര്‍ക് അധികൃതര്‍ പൊലീസിനെ വിവരം അറിയിച്ചു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമപ്രകാരമാണ് പരിയാരം പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

Keywords: Crime, Kannur, Malayalam News, Kerala News, Arrested, Vismaya Park, Swimming Pool, Kasaragod, Periye, Central University, English, Pazhayangadi, Police, Case, Parassinikadavu, Court, Remanded, Man arrested for misbehaving with woman.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia