Arrested | കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസില്‍ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ യുവാവ് അറസ്റ്റിൽ
May 22, 2023, 19:33 IST
ആലപ്പുഴ: (www.kvartha.com) കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസില്‍ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ ശാന്തിക്കാരനായ യുവാവ് അറസ്റ്റിൽ. ചേർത്തല പൊലീസ് സ്റ്റേഷൻ പരിധിയിലെ രാജേഷ് (42) ആണ് അറസ്റ്റിലായത്. ശനിയാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
തിരുവനന്തപുരത്ത് നിന്നും തൃശൂരിലേക്ക് പോകുകയായിരുന്ന ബസില്‍ അങ്കമാലിക്ക് യാത്രചെയ്ത യുവതിയോടും കുട്ടിയോടും അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. യുവതി കൻഡക്ടറോട് പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ ബസ് സ്റ്റാൻഡിൽ ബസ് നിർത്തിയതിന് ശേഷം സൗത് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
സംഭവം നടന്നത് പുന്നപ്രയിലായതിനാല് തുടർന്ന് ഇയാളെ പുന്നപ്ര പൊലീസിന് കൈമാറി. അറസ്റ്റിലായ രാജേഷിനെ റിമാൻഡ് ചെയ്തു.

Keywords: Kerala News, Malayalam News, Cherthala News, Man arrested for misbehaving with woman.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.