അയോധ്യയിലെ ക്ഷേത്രത്തിൽ ബോംബ് വെച്ചെന്ന് ഭീഷണി; യുവാവ് അറസ്റ്റിൽ

 


അയോധ്യ(യുപി): (www.kvartha.com 25.07.2021) അയോധ്യയിലെ ക്ഷേത്രത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണിപെടുത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹനുമാൻഗർഹി ക്ഷേത്രത്തിൽ ബോംബുണ്ടെന്നായിരുന്നു ഭീഷണി. ഉടനെ പോലീസ് സ്ഥലത്തെത്തി ക്ഷേത്രത്തിലുണ്ടായിരുന്നവരെ ഒഴിപ്പിക്കുകയും ബോംബിനായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെടുക്കാനായില്ല. 

അയോധ്യയിലെ ക്ഷേത്രത്തിൽ ബോംബ് വെച്ചെന്ന് ഭീഷണി; യുവാവ് അറസ്റ്റിൽ

ഇതിനിടയിൽ പൊലീസ് പിടിയിലായ യുവാവ് താൻ വ്യാജ ഭീഷണി മുഴക്കിയതാണെന്ന് വെളിപ്പെടുത്തുകയായിരുന്നു. 

പൊലീസ് സ്റ്റേഷനിലേയ്ക്ക് വിളിച്ച യുവാവ് ക്ഷേത്രത്തിൽ ബോംബുണ്ടെന്ന് പറയുകയായിരുന്നു.  സംഭവം നടക്കുമ്പോൾ യുവാവ്  മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. അനിൽ കുമാർ എന്നയാളാണ് അറസ്റ്റിലായത്. കാൺപൂർ സ്വദേശിയാണെങ്കിലും ഇയാൾ താമസിക്കുന്നത് ഫൈസാബാദിലാണ്. അയോധ്യ എസ്എസ്‌പി ശൈലേഷ്‌ കുമാർ പാണ്ഡെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. 

ഫോണിലൂടെ ഭീഷണി വന്നതിന് തൊട്ടുപിന്നാലെ ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡിന്റെ  (ബിഡിഡിഎസ്) സഹായത്തോടെ ക്ഷേത്രത്തിൽ തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് എസ്എസ്‌പി ശൈലേഷ്‌ കുമാർ പാണ്ഡെ വ്യക്തമാക്കി. 

SUMMARY: Ayodhya (Uttar Pradesh) [India], July 25 (ANI): Uttar Pradesh police on Saturday apprehended a man after he made a 'fake call' about a bomb planted at the Hanumangarhi temple in the Ayodhya district under the influence of alcohol.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia