മര്‍ദനം തടഞ്ഞ കുട്ടിയെ കമ്പിവടികൊണ്ട് അടിച്ചതായി മാതാവിന്റെ പരാതി; പിതാവ് അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കൊല്ലം: (www.kvartha.com 05.09.2021) കുട്ടിയെ കമ്പിവടികൊണ്ട് അടിച്ചെന്ന മാതാവിന്റെ പരാതിയില്‍ പിതാവ് അറസ്റ്റില്‍. മൈനാഗപ്പള്ളി സ്വദേശിയായ റശീദി(37)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. 

മര്‍ദനം തടഞ്ഞ കുട്ടിയെ കമ്പിവടികൊണ്ട് അടിച്ചതായി മാതാവിന്റെ പരാതി; പിതാവ് അറസ്റ്റില്‍


മാതാവിനെ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിച്ച കുട്ടിയെ പിതാവ് കമ്പിവടികൊണ്ട് തലയ്ക്കടിക്കുകയായിരുന്നു എന്നാണ് പരാതി. നേരത്തെയും വീട്ടില്‍ അടിയും വഴക്കും പതിവായിരുന്നുവെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. വഴക്കും തൊഴിയും സഹിക്കാനാവാതെ പ്രതിയെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് താക്കീത് ചെയ്തിരുന്നെങ്കിലും വീണ്ടും മര്‍ദനം തുടരുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. 
Aster mims 04/11/2022

മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ 11 വയസുകാരനെ ആലപ്പുഴ വണ്ടാനം മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ തലയില്‍ 4 തുന്നലുകളുണ്ടെന്ന് ആശുപത്രി അതികൃധര്‍ അറിയിച്ചു.

Keywords:  News, Kerala, State, Kollam, Mother, Father, Child, Police, Crime, Arrested, Assault, Complaint, Police Station, Hospital, Man arrested for attacking child in Kollam
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia