Arrested | യുവതിയെ ഗ്യാസ് സിലിന്‍ഡര്‍ തുറന്നുവിട്ട് കൊല്ലാന്‍ ശ്രമിച്ചതായി പരാതി; ഭര്‍ത്താവ് അറസ്റ്റില്‍

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ മുറി അടച്ചുപൂട്ടി കല്ലുകൊണ്ടു മര്‍ദിക്കുകയും ഗ്യാസ് സിലിന്‍ഡര്‍ തുറന്നുവിട്ട് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ജനലും വാതിലും തകര്‍ക്കുകയും ചെയ്തെന്ന കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍.
             
Arrested | യുവതിയെ ഗ്യാസ് സിലിന്‍ഡര്‍ തുറന്നുവിട്ട് കൊല്ലാന്‍ ശ്രമിച്ചതായി പരാതി; ഭര്‍ത്താവ് അറസ്റ്റില്‍

കോഴിക്കോട് ജില്ലയിലെ രജീഷിനെ (42) യാണ് എസ്‌ഐ എന്‍പി രാഘവന്‍ അറസ്റ്റുചെയ്തത്. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെയാണ് സംഭവം. മാനസികമായി അകന്നു കഴിയുന്ന ഭാര്യ മാലൂര്‍ സ്വദേശിനി ഷീജയെ (44) കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് പരാതി. പരുക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. കൊലപാതക ശ്രമത്തിനും അക്രമത്തിനും തീവെയ്പിനുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

Keywords:  Latest-News, Kerala, Kannur, Top-Headlines, Arrested, Complaint, Crime, Murder Attempt, Man arrested for assaulting woman.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia