Arrested | കെഎസ്ആര്‍ടിസി ബസില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍
May 22, 2023, 21:46 IST
കണ്ണൂര്‍: (www.kvartha.com) കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യവേ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. കാഞ്ഞങ്ങാട്-പത്തനംതിട്ട ബസ് കോഴിക്കോട്ടെത്തിയപ്പോഴാണ് പീഡനശ്രമം നടന്നതെന്നാണ് പരാതി. യുവതിയുടെ പരാതിയില്‍ കണ്ണൂര്‍ സ്വദേശി ശംസുദ്ദീനെയാണ് അറസ്റ്റു ചെയ്തത്.
'തിങ്കളാഴ്ച പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം. കണ്ണൂരില്‍ നിന്നും ബസില്‍ കയറിയതായിരുന്നു യുവതി. ശംസുദ്ദീനും യുവതിയും അടുത്തടുത്ത സീറ്റുകളിലാണ് ഇരുന്നത്. ഇയാളുടെ ഉപദ്രവം സഹിക്കാനാവാതെ ബസ് കോഴിക്കോട്ടെത്തിയപ്പോള്‍ യുവതി സഹയാത്രികരോട് വിവരം അറിയിക്കുകയായിരുന്നു. മറ്റുളളവര്‍ ഇടപെട്ടതോടെ ഇയാള്‍ നിശബ്ദനായി ഇരുന്നുവെങ്കിലും പിന്നീടും ഉപദ്രവം തുടരുകയായിരുന്നു.
ഇതോടെയാണ് യുവതി കെഎസ്ആര്‍ടിസി എമര്‍ജന്‍സി നമ്പറില്‍ വിളിച്ചു പരാതിപ്പെട്ടത്. ബസ് വളാഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് പരാതി നല്‍കിയത്. അനാവശ്യമായി ശരീരത്തില്‍ സ്പര്‍ശിക്കുകയും അപമര്യാദയായി സംസാരിക്കുകയും ചെയ്തതിനാണ് പീഡന ശ്രമത്തിന് യുവാവിനെതിരെ കേസെടുത്തു അറസ്റ്റു ചെയ്തത്', പൊലീസ് പറഞ്ഞു.

Keywords: Kerala News, Malayalam News, Calicut News, Kannur News, Crime News, Man arrested for assaulting woman.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.