Arrested | 'വിദ്യാര്‍ഥിയെ കെട്ടിയിട്ട് കഞ്ചാവ് ബീഡി വലിപ്പിച്ച് ലൈംഗിക പീഡനത്തിനിരയാക്കി'; ഒരാള്‍ അറസ്റ്റില്‍
Dec 10, 2022, 13:06 IST
കണ്ണൂര്‍: (www.kvartha.com) സിറ്റി പൊലീസ് സ്റ്റേഷന്‍ പരിധില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ ലൈംഗീക ചൂഷണത്തിനിരയാക്കിയെന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍. കണ്ണൂര്‍ സിറ്റി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ശരീഫാണ് അറസ്റ്റിലായത്. ആളൊഴിഞ്ഞ കെട്ടിടത്തില്‍ കൊണ്ടുപോയി കുട്ടിയെ കെട്ടിയിട്ട് കഞ്ചാവ് ബീഡി ബലപ്രയോഗത്തിലൂടെ വലിപ്പിച്ച് ബോധരഹിതനാക്കിയ ശേഷം പ്രകൃതി വിരുദ്ധ ലൈംഗീക ചൂഷണത്തിനിരയാക്കിയെന്നാണ് പരാതി.
കുട്ടിയുടെ രക്ഷിതാവിന്റെ പരാതിയിലാണ് പ്രതിയെ കണ്ണൂര്‍ പൊലീസ് അറസ്റ്റുചെയ്തത്. കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ ആയിക്കരയിലെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ എത്തിച്ച് 14 വയസുകാരനെ പ്രകൃതി വിരുദ്ധപീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. കണ്ണൂര്‍ സിറ്റി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. സംഭവത്തില്‍ മറ്റൊരാള്‍ കൂടിപിടിയിലാവാനുണ്ട്. റശീദെന്ന് പേരുള്ളയാളെയാണ് പൊലീസ് തിരിച്ചറിഞ്ഞത്.
കണ്ണൂര്‍ ജില്ലയിലെ ഒരു പ്രമുഖ വിദ്യാലയത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥിയെ പ്രതികള്‍ ഓടോറിക്ഷയില്‍ കടത്തിക്കൊണ്ട് പോയി ആയിക്കരയില്‍ എത്തിക്കുകയും കഞ്ചാവ് ബീഡി വലിക്കാനായി നല്‍കിയതിന് ശേഷം ബോധരഹിതനാക്കി പീഡിപ്പിച്ചുവെന്നുമാണ് പരാതിയില്‍ പറയുന്നത്. 14 കാരനെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കിയിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. എന്നാല്‍ ഇരയായ ആണ്‍കുട്ടി വിവരം പുറത്തുപറഞ്ഞത് കഴിഞ്ഞ ദിവസമാണെന്ന് പൊലീസ് അറിയിച്ചു.

Keywords: Latest-News, Kerala, Kannur, Top-Headlines, Arrested, Molestation, Crime, Assault, Man arrested for assaulting minor boy.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.