Arrested | 10-ാം ക്ലാസ് വിദ്യാര്‍ഥിനിയായ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ പ്രവാസിയായ പിതാവ് റിമാന്‍ഡില്‍
Nov 4, 2022, 20:23 IST
തലശേരി: (www.kvartha.com) കൂത്തുപറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പത്താംതരം വിദ്യാര്‍ഥിനിയായ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ പ്രതിയായ പ്രവാസി റിമാന്‍ഡില്‍. കൂത്തുപറമ്പ് പൊലീസ് ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തി തലശേരി സ്പെഷ്യല്‍ പോക്സോ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയായിരുന്നു.
പെണ്‍കുട്ടി വയറുവേദനയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ എത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് നാലുമാസം ഗര്‍ഭിണിയാണെന്ന് വ്യക്തമായത്. ഡോക്ടര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് കൂത്തുപറമ്പ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.
തന്നെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയത് സ്വന്തം പിതാവ് തന്നെയാണെന്ന് പത്താം ക്ലാസുകാരി രഹസ്യമൊഴി നല്‍കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
'വീട്ടിലാരുമില്ലാത്ത സമയം നോക്കി സ്‌കൂള്‍ വിട്ടുവന്ന സമയത്ത് പിതാവ് പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. പെണ്‍കുട്ടിക്ക് ഇളയ രണ്ടു സഹോദരങ്ങള്‍ കൂടിയുണ്ട്. തന്ത്രപൂര്‍വമായ നീക്കങ്ങളിലൂടെയാണ് പ്രതിയെ പൊലീസ് വലയിലാക്കിയത്. കഴിഞ്ഞ മാസം 29നാണ് മൂന്നു മാസത്തെ അവധിക്ക് ശേഷം പിതാവ് വിദേശത്തേക്ക് മടങ്ങിപ്പോയത്.
പ്രതിയുടെ നാട്ടുകാരനായ ഒരാള്‍ എന്ന വ്യാജേനെ പ്രതിയുടെ അടുപ്പക്കാരനായ ഒരാളെക്കൊണ്ട് പൊലീസ് തന്നെ ഇയാളെ ഫോണില്‍ വിളിച്ച് ഉടന്‍ നാട്ടിലെത്തണമന്നും വിഷയം പൊലീസ് സ്റ്റേഷനിലെത്തിക്കാതെ ഒതുക്കി തീര്‍ക്കാമെന്നും പറഞ്ഞു. ഇതിനുസരിച്ച് നാട്ടിലേക്ക് മടങ്ങിയ ഇയാളെ വിമാനത്തവാളത്തില്‍ വെച്ച് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു', പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

Keywords: Latest-News, Kerala, Kannur, Top-Headlines, Crime, Arrested, Molestation, Assault, Remanded, Man arrested for assault on minor girl.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.