Arrested | 'കോടതി ജീവനക്കാരിക്ക് നേരെ ആസിഡ് ആക്രമണം'; കേസിലെ പ്രതി അറസ്റ്റില്‍

 


പയ്യന്നൂര്‍: (www.kvartha.com) തളിപ്പറമ്പ് നഗരത്തില്‍ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന കോടതി ജീവനക്കാരിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയെന്ന കേസിലെ പ്രതി അറസ്റ്റില്‍. സര്‍ സയ്യിദ് കോളജ് ഓഫീസ് ക്ലര്‍ക് എംവി അശ്കര്‍ (52) ആണ് പിടിയിലായത്. മുന്‍സിഫ് കോടതി ജീവനക്കാരിയായ കൂവോട് സ്വദേശിനി കെ സാഹിദ (45) യ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. പൊളളലേറ്റ സാഹിദയെ തളിപ്പറമ്പിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
           
Arrested | 'കോടതി ജീവനക്കാരിക്ക് നേരെ ആസിഡ് ആക്രമണം'; കേസിലെ പ്രതി അറസ്റ്റില്‍

തിങ്കളാഴ്ച വൈകുന്നേരം തളിപ്പറമ്പ് മാര്‍കറ്റിലെ ന്യൂസ് കോര്‍ണര്‍ ജന്‍ക്ഷനിലാണ് സംഭവം. ആസിഡ് ആക്രമണത്തിനിടെ സമീപത്തുണ്ടായിരുന്ന കോടതി ജീവനക്കാരന്‍ പ്രവീണ്‍ തോമസ്, പത്ര വില്‍പനക്കാരനായ ജബ്ബാര്‍ എന്നിവര്‍ക്കും പരുക്കേറ്റു. ചിലരുടെ വസ്ത്രത്തില്‍ ആസിഡ് വീണുകത്തി.

ആക്രമണത്തിനു ശേഷം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച അശ്കറിനെ പ്രദേശവാസികളാണ് പിടികൂടി തളിപ്പറമ്പ് പൊലീസില്‍ ഏല്‍പ്പിച്ചത്. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. അക്രമത്തിന് പിന്നിലുളള കാരണത്തെ കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്.

Keywords:  Latest-News, Kerala, Payyannur, Top-Headlines, Arrested, Crime, Assault, Court, Custody, Investigates, Man arrested for acid attack.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia