Killed | 'പെണ്‍കുട്ടി കഴുത്തില്‍ കുരുക്ക് മുറുക്കി നില്‍ക്കുന്ന ചിത്രം എടുത്തശേഷം, സ്റ്റൂള്‍ ചവിട്ടി മാറ്റി; ബന്ധുക്കളെ പ്രതിയാക്കാന്‍ മകളെ കൊണ്ട് ആത്മഹത്യാക്കുറിപ്പ് എഴുതിവാങ്ങി, പിന്നാലെ 16 കാരിയെ കൊലപ്പെടുത്തി പിതാവ്'

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


മുംബൈ: (www.kvartha.com) ബന്ധുക്കളെ പ്രതിയാക്കാന്‍ ആത്മഹത്യാക്കുറിപ്പ് എഴുതിവാങ്ങിയ ശേഷം പിതാവ് മകളെ കൊലപ്പെടുത്തിയതായി പൊലീസ്. 16 കാരിയാണ് കൊല്ലപ്പെട്ടത്. മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ നടന്ന സംഭവത്തില്‍ 40 കാരന്‍ അറസ്റ്റില്‍. 

സംഭവത്തെ കുറിച്ച് കലാംന പൊലീസ് പറയുന്നത് ഇങ്ങനെ: നവംബര്‍ ആറിനാണ് നാഗ്പൂരിലെ കലാംന പ്രദേശത്തെ വീട്ടില്‍ 16 കാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മുറിയില്‍ നിന്ന് അഞ്ച് ആത്മഹത്യാ കുറിപ്പുകള്‍ ലഭിച്ചു. ഇവയുടെ അടിസ്ഥാനത്തില്‍ രണ്ടാനമ്മയ്ക്കും മറ്റ് ചില ബന്ധുക്കള്‍ക്കുമെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി പൊലീസ് കേസെടുക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വസ്തുത പുറത്ത് വന്നത്.
Aster mims 04/11/2022

ബന്ധുക്കളോടുള്ള വിരോധത്തില്‍ അവരെ പ്രതിയാക്കാനാണ് മകളെ കൊണ്ട് ആത്മഹത്യാക്കുറിപ്പ് എഴുതിവാങ്ങിയ ശേഷം പിതാവ് 16 കാരിയെ കൊലപ്പെടുത്തിയത്. പെണ്‍കുട്ടിയോട് തൂങ്ങിമരിക്കുന്നതുപോലെ അഭിനയിക്കാന്‍ ആവശ്യപ്പെട്ടാണ് ക്രൂരകൃത്യം ചെയ്തത്.

Killed | 'പെണ്‍കുട്ടി കഴുത്തില്‍ കുരുക്ക് മുറുക്കി നില്‍ക്കുന്ന ചിത്രം എടുത്തശേഷം, സ്റ്റൂള്‍ ചവിട്ടി മാറ്റി; ബന്ധുക്കളെ പ്രതിയാക്കാന്‍ മകളെ കൊണ്ട് ആത്മഹത്യാക്കുറിപ്പ് എഴുതിവാങ്ങി, പിന്നാലെ 16 കാരിയെ കൊലപ്പെടുത്തി പിതാവ്'


പിതാവിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ ആത്മഹത്യയ്ക്ക് സമാനമായ ഗൂഢാലോചന നടന്നതായി കണ്ടെത്തി. മൊബൈല്‍ ഫോണില്‍ ഇര ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നതിന്റെ ചിത്രം പൊലീസിന് ലഭിച്ചു. തന്റെ ബന്ധുക്കളെ ഒരു പാഠം പഠിപ്പിക്കണമെന്ന് പറഞ്ഞ് മകളോട് തൂങ്ങിമരിക്കുന്നതുപോലെ അഭിനയിക്കാന്‍ ആവശ്യപ്പെടുകയും ചിത്രം എടുക്കുകയും ചെയ്തതായി തെളിഞ്ഞു.

ഈ ബന്ധുക്കളുടെ പേരില്‍ അഞ്ച് ആത്മഹത്യാക്കുറിപ്പുകള്‍ എഴുതാന്‍ പിതാവ് പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടിരുന്നു. പെണ്‍കുട്ടി കഴുത്തില്‍ കുരുക്ക് മുറുക്കി നില്‍ക്കുന്ന ചിത്രം എടുത്തശേഷം, സ്റ്റൂള്‍ ചവിട്ടി മാറ്റി. 12 വയസുള്ള മറ്റൊരു നോക്കിനില്‍ക്കെയാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നതെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.

Keywords: News,National,India,Mumbai,Killed,Father,Accused,Daughter,Crime,Local-News, Man Allegedly Tricks Girl To Write Suicide Note Naming Relatives, Then Kills Her
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia